Current Date

Search
Close this search box.
Search
Close this search box.

കറന്‍സി പരിഷ്‌കരണം കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്നതിന്: ശിഹാബ് പൂക്കോട്ടൂര്‍

രാമപുരം: കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കാനാണ് ധൃതിപിടിച്ച് കറന്‍സി പരിഷ്‌കരണം നടപ്പാക്കിയതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ‘ഇസ്‌ലാം സന്തുലിതമാണ്’ തലക്കെട്ടില്‍ ഫെബ്രുവരി 11ന് കോട്ടക്കലില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പുഴക്കാട്ടിരി പഞ്ചായത്ത് പ്രഖ്യാപനം രാമപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സമ്മേളന ജനറല്‍ കണ്‍വീനര്‍ മുസ്തഫ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
ടീന്‍ ഇന്ത്യ ഏരിയാ വായനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.പി. ഷഹ്മയെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉപഹാരം നല്‍കി ആദരിച്ചു. കെ.പി അജ്മല്‍ മുഹമ്മദ് ബഷീര്‍ ഖിറാഅത്ത് നടത്തി. ഏരിയാ വൈസ് പ്രസിഡന്റ് ബഷീര്‍ ചെറുകുളമ്പ് സംസാരിച്ചു. പി. അബ്ദുറഹീം സ്വാഗതവും കെ.പി. ബഷീര്‍ മാസ്റ്റര്‍ രാമപുരം നന്ദിയും പറഞ്ഞു.

Related Articles