Current Date

Search
Close this search box.
Search
Close this search box.

കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ രക്ഷിതാക്കള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പല തരത്തിലുള്ള കഴിവുകള്‍ കണ്ടത്തെി അവരെ പ്രതിഭകളായി വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് രക്ഷിതാക്കള്‍ക്കാണെന്ന് പ്രമുഖ കരിയര്‍ പരിശീലകന്‍ എം.എസ് ജലീല്‍ പരിപാടിയില്‍ വിഷയമവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. എല്ലാ കുട്ടികളെയും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആക്കാന്‍ കഴിയില്ല. എന്നാല്‍ ഡോക്ടര്‍മാരേക്കാളും എഞ്ചിനീയര്‍മാരേക്കാളും ഐ.ടി വിദഗ്ദ്ധരേക്കാളും സമൂഹത്തെ സേവിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം രൂപപ്പെടുത്താനും കഴിയുന്ന ഒട്ടേറെ മേഖലകള്‍ വേറെയുമുണ്ടെന്ന് ഉദാഹരണ സഹിതം അദ്ദേഹം സമര്‍ത്ഥിച്ചു. കേവല ബിരുദം നേടിയവര്‍ക്ക് പോലും മനസ്സുവെച്ചാല്‍ ഉന്നത തൊഴില്‍ മേഖലകളിലത്തെിപ്പെടാനുള്ള കോഴ്‌സുകളില്‍ ചേരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു. മനാമ ഏരിയ ഓര്‍ഗനൈസര്‍ ബദ്‌റുദ്ദീന്‍ നന്ദി പറഞ്ഞു. സഈദ് റമദാന്‍ നദ്‌വി, പി.വി അബ്ദുല്‍ മജീദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles