Current Date

Search
Close this search box.
Search
Close this search box.

കരിപ്പൂര്‍ വിമാനത്താവളം; പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക

ന്യൂഡല്‍ഹി: കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 5ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡണ്ട് നൗഫല്‍ കെ ആവശ്യപ്പെട്ടു. മലബാറിന്റെ ആകാശയാത്രാ കേന്ദ്രവും, ലക്ഷക്കണക്കിന് പ്രവാസികളുടെ അത്താണിയുമായ കരിപ്പൂര്‍ എയര്‍പോര്‍ട്ട് നവീകരണത്തിന്റെ പേരില്‍ അനിശ്ചിതമായി അടച്ചിടുകയും തുടര്‍ന്ന് ബഹുഭൂരിഭാഗം വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്യുകയാണുണ്ടായത്.
ഭരണകൂടവും വിമാനത്താവള അധികാരികളും മലബാറിലെ ഏക വിമാനത്താവളത്തോട് കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കുക, പൂര്‍വ്വാധികം സൗകര്യങ്ങളോടെ പുനഃസംവിധാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രവാസികളടക്കം ലോകത്തിന്റെ നാനാഭഗത്തുനിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ ഗുണഭോക്താക്കള്‍ അണിനിരക്കുന്ന മാര്‍ച്ചില്‍ ഡല്‍ഹി മലയാളി സമൂഹം ഒന്നിച്ചണിനിരക്കണമെന്നും കെ. നൗഫല്‍ ആഹ്വാനം ചെയ്തു. മലബാര്‍ ഡവലപ്‌മെന്റ് ഫോറം കരിപ്പൂര്‍ വിമാനത്തതാവളത്തിനു വേണ്ടി നടത്തുന്ന ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി മലയാളി ഹല്‍ഖയുടെ പൂര്‍ണ്ണമായ പിന്തുണയുണ്ടാകുമെന്നും അറിയിച്ചു.

Related Articles