Current Date

Search
Close this search box.
Search
Close this search box.

കരിക്കുലം വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: ഇന്റഗ്രേറ്റഡ് എജ്യുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കരിക്കുലം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു വര്‍ക് ഷോപ്പ് സംഘടിപ്പിച്ചത്. യു.ജി.സി പ്രാഫസര്‍ എം.എ സുധീര്‍ ഉല്‍ഘാടനം ചെയ്തു.ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ: കൂട്ടില്‍ മുഹമ്മദലി ആമുഖം നടത്തി. അല്‍ജാമിഅ അല്‍ഇസ് ലാമിയ്യ റെക്ടര്‍ ഡോ: അബ്ദുസ്സലാം അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഒരു സ്വാഗതം പറഞ്ഞു .

തുടര്‍ന്ന് നടന്ന സെഷനുകളില്‍ introduction to curriculum concept, foundation, structure and significance എന്ന വിഷയം എസ്.സി ഇ.ആര്‍ .ടി മുന്‍ ഡയറക്ടര്‍ പ്രാഫ.എം .എ ഖാദറും systematic reforms for curriculum change എന്ന വിഷയം എന്‍.സി.ഇ.ആര്‍.ടി അസിസ്റ്റന്റ് പ്രാഫസര്‍ ഡോ.അഷിത രവീന്ദ്രനും review of NCF,SCF and international curriculums എന്ന വിഷയം പഞ്ചാബ് സെന്റര്‍ യൂനിവേഴ്‌സിറ്റി പ്രാഫസര്‍ ഡോ.സിരീഷ് പാല്‍ സിംഗും അവതരിപ്പിച്ചു.
പാനല്‍ ഡിസ്‌കഷന് ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ.സമീര്‍ ബാബു, ഡോ.ആര്‍.യൂസുഫ്, എസ്.എം നൗഷാദ്, ഡോ.ജമീല്‍ അഹ്മദ്, ഡോ.സലീല്‍ ഹസന്‍, സുശീര്‍ ഹസന്‍, അബ്ദുല്‍ ജലീല്‍ മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

രണ്ടാം ദിവസം നടന്ന സെഷനുള്ളില്‍ designing vision, mission and setting goals and objectives
എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.സി അബ്ദുല്ലത്വീഫ് ,എസ്.എം നൗഷാദ്, ഡോ ആര്‍ യൂസുഫ് ,കെ അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു. curriculum integration: balancing between the content of education and the requirements from the world of work എന്ന വിഷയം ഡോ.ബദീഉസ്സമാനും അന്‍വര്‍ ഹുസൈന്‍ വാണിയമ്പലവും അവതരിപ്പിച്ചു.
പ്രാഫ.എം എ ഖാദറും ഡോ.അഷിത രവീന്ദ്രനും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.ഐ.ഇ.സി.ഐ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സമാപനം നിര്‍വ്വഹിച്ചു. സയ്യാഫ് അമീന്‍ നന്ദി പറഞ്ഞു.

Related Articles