Current Date

Search
Close this search box.
Search
Close this search box.

കഫീല്‍ ഖാന്റെ ജയില്‍വാസം: ഹമീദലി ശിഹാബ് തങ്ങള്‍ പരാതി നല്‍കി

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഗൊരക്പൂരില്‍ ആതുരസേവന രംഗത്ത് ത്യാഗപൂര്‍ണമായ സേവനം കാഴ്ചവച്ച ഡോ. കഫീല്‍ഖാനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.

ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞ എട്ടു മാസമായി ജയിലില്‍ കഴിയുകയാണ് ഡോ. കഫീല്‍ ഖാന്‍. ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തിലാണ് കഫീല്‍ഖാനെ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലടച്ചത്.

ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഉടനടി ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂട്ടരും ചേര്‍ന്ന് ജയിലിലടച്ച ഡോ.കഫീല്‍ ഖാന്റെ മോചനത്തിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് തങ്ങള്‍ പരാതിയില്‍ പറഞ്ഞു.

 

Related Articles