Current Date

Search
Close this search box.
Search
Close this search box.

കനകമലയിലെ എന്‍.ഐ.എ അറസ്റ്റില്‍ സമഗ്രാന്വേഷണം വേണം: സോളിഡാരിറ്റി

കോഴിക്കോട്: കണ്ണൂര്‍ കനകമലയില്‍ ഐ.എസ്. ബന്ധമാരോപിച്ച് ദേശീയ അന്വേഷണ സംഘം യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മുമ്പ് എന്‍.ഐ.എ. ഏറ്റെടുത്ത പല അന്വേഷണങ്ങളും പലതരം സംശയങ്ങളും കുറ്റാരോപിതര്‍ക്കെതിരെ യു.എ.പി.എ. അടക്കമുള്ള ഭീകരനിയമങ്ങള്‍ ചുമത്തിയതും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദേശീയ തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പഠനങ്ങളും വസ്തുതാന്വേഷണങ്ങളും ഇതിനെ സാധൂകരിക്കുന്നു. കനകമലയില്‍ തീവ്രവാദ ക്യാമ്പുകള്‍ നടക്കുന്നില്ലെന്ന കേരള പോലിസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കെ എന്‍.ഐ.എ. നടപടിയില്‍ ദുരൂഹതയുണ്ട്. കസ്റ്റഡിയിലകപ്പെടുന്നവര്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെടുന്നതിനുമുമ്പേ തീവ്രവാദ ചാപയടിക്കുന്ന  മാധ്യമങ്ങളുടെയും  അന്വേഷണഏജന്‍സികളുടെയും നിലപാട് അവസാനിപ്പിക്കണം. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെ സംഘ് പരിവാര്‍ അജണ്ട പൊതുസമൂഹം തിരിച്ചറിയണമെന്നും  സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സാദിഖ് ഉളിയില്‍, സമദ് കുന്നക്കാവ്, ഹമീദ് സാലിം എന്നിവര്‍ സംസാരിച്ചു.

Related Articles