Current Date

Search
Close this search box.
Search
Close this search box.

കത്‌വ ബലാത്സംഗം: പെണ്‍കുട്ടിക്ക് നീതി ലഭിക്കണം, അപലപിച്ച് യു.എന്നും

ന്യൂയോര്‍ക്ക്: ജമ്മുകശ്മീരിലെ കത്‌വ താഴ്‌വരയില്‍ എട്ടുവയസ്സുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസും രംഗത്തെത്തി. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങളിലൂടെയാണ് ഞാനും സംഭവം അറിഞ്ഞത്. എട്ടു വയസ്സുള്ള ഒരു കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയാനകമാണ്. കുറ്റവാളികളെ അധികൃതര്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കേണ്ടതുണ്ട്. ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്് ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലോകമെമ്പാടും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ന്നുവരുന്നതിനിടെയാണ് യു.എന്നിന്റെ ഇടപെടല്‍.
ജനുവരി 17നായിരുന്നു രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ചിന്റെ കുറ്റപത്രം പുറത്തു വന്നതോടെയാണ് ഞെട്ടിക്കുന്ന ഭീകരത ലോകം അറിഞ്ഞത്. സംഘ്പരിവാറിനോട് അടുത്ത വൃത്തങ്ങളും പൊലിസുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഒരാഴ്ചയോളം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

 

 

Related Articles