Current Date

Search
Close this search box.
Search
Close this search box.

കഅ്ബക്കരികില്‍ നടന്നത് ആത്മഹത്യാ ശ്രമമെന്ന് സുരക്ഷാവിഭാഗം

മക്ക: കഅ്ബ കത്തിക്കാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാവിഭാഗം പിടികൂടിയെന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയികളില്‍ പ്രചരിച്ച വീഡിയോയുടെ യാഥാര്‍ഥ്യം മക്കയിലെ വിശുദ്ധ ഹറമിന്റെ ചുമതലയുള്ള പ്രത്യേക സുരക്ഷാ വിഭാഗം വെളിപ്പെടുത്തി. തിങ്കളാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ വസ്ത്രത്തില്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്താനുള്ള ശ്രമത്തിനിടെയാണ് നാല്‍പതിനടുത്ത് പ്രായമുള്ള സൗദി പൗരനെ പിടികൂടിയതെന്ന് ഹറം സുരക്ഷാ വിഭാഗം വക്താവ് റാഇദ് സാമിഹ് സല്‍മി വ്യക്തമാക്കി. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ അയാളെ പിടികൂടാന്‍ സുരക്ഷാ വിഭാഗത്തിന് സാധിച്ചു. മാനസിക രോഗിയാണെന്ന് സൂചിപ്പിക്കുന്നതാണ് അയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹത്തിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചതായി ‘സബ്ഖ്’ ന്യൂസ് റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles