Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അല്‍ജസീറക്ക്

ദോഹ: ഏറ്റവും മികച്ച വാര്‍ത്താ വെബ്‌സൈറ്റിനുള്ള ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അല്‍ജസീറ നെറ്റ്‌വര്‍ക്കിന് (aljazeera.com). തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമം സംബന്ധിച്ച അല്‍ജസീറയുടെ ബ്രേക്കിംഗ് ന്യൂസും അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. അതിന് പുറമെ ചെയര്‍മാന്‍സ് അവാര്‍ഡ്, മികച്ച ടിറ്റര്‍ ഫീഡ്, മികച്ച ഫോട്ടോഗ്രഫര്‍ തുടങ്ങി ആറ് പ്രധാന സമ്മാനങ്ങള്‍ അല്‍ജസീറ നേടി. കശ്മീരില്‍ നിന്നുള്ള ഷൗകത്ത് ഷാഫിക്കാണ് മികച്ച ഫോട്ടോഗ്രഫര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്.
അല്‍ജസീറയെ മികച്ച വെബ്‌സൈറ്റായി തെരെഞ്ഞെടുത്തത് അതില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കുമുള്ള അംഗീകാരമാണെന്ന് വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ മാനേജര്‍ ഇമാദ് മൂസ പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും നിത്യവും ഏറ്റവും നല്ല വിവരങ്ങള്‍ ലഭ്യമാക്കലാണ് ഞങ്ങളുടെ ലക്ഷ്യം. അതിലൂടെ നമുക്കെല്ലാം നമ്മുടെ ലോകത്തെ നന്നായി മനസ്സിലാക്കാനാവും. ലോകത്തെ തന്നെ മികച്ച മാധ്യമ പ്രവര്‍ത്തകരാണ് ഞങ്ങള്‍ക്കുള്ളത്. അതോടൊപ്പം തന്നെ ഞങ്ങള്‍ക്ക് ഹൃദയമുണ്ട്, അതാണ് വളരെ പ്രധാനം. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles