Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുര്‍ആനിലെ 14ാം അധ്യായമായ സൂറത്തു ഇബ്രാഹീമിനെ ആസ്പദമാക്കി ‘ഡിഫോര്‍ മീഡിയ’ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ മാഹി സ്വദേശി ജെസ്‌ന ഫാറൂഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫോര്‍ട്ട് കൊച്ചി സ്വദേശി ഡോ. ഖദീജ ഹസനാണ് രണ്ടാം സ്ഥാനം. ആലുവ സ്വദേശി ഹിബ അബുല്ലൈസ് മൂന്നാം സ്ഥാനത്തിന് അര്‍ഹയായി.

43 പേര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം 10,000 രൂപയും പ്രശസ്തി പത്രവുമാണ്. www.quranpadanam.com എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരീക്ഷയില്‍ ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമടക്കം എണ്ണായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്റ്റ് ആദ്യ വാരം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഡിഫോര്‍ മീഡിയ ഭാരവാഹികള്‍ അറിയിച്ചു.

സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി രചിച്ച തഫ്ഹീമുല്‍ ഖുര്‍ആന്‍,ടി.കെ ഉബൈദ് രചിച്ച ഖുര്‍ആന്‍ ബോധനം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. പരീക്ഷയോടനുബന്ധിച്ച് നടത്തിയ ബശീര്‍ മുഹ്‌യുദ്ദീന്റെ ഓണ്‍ലൈന്‍ പഠന ക്ലാസ് നിരവധി പേര്‍ ഉപയോഗപ്പെടുത്തി. സൂറത്തു യാസീന്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ സെപ്റ്റംബര്‍ അവസാനവാരം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. പരീക്ഷയുടെ ഉത്തര സൂചിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. www.islamonlive.in, www.quranpadanam.com എന്നീ വെബ്സൈറ്റുകളില്‍ ഉത്തര സൂചിക ലഭ്യമാണ്.

പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍: 1.പി.പി ഹസീന(ഇരിക്കൂര്‍), 2.ഫാത്തിമ ജലീല്‍ (ഇടപ്പള്ളി),3.മുഹമ്മദ് നസീഫ്(വടക്കാങ്ങര) 4.കരീമ (പാങ്ങ്),5.എം.എന്‍ നജ്ദ(കോലൊളമ്പ്),6. എ റാബിയ(പെരിങ്ങാടി),7. ലൈല കരുവാട്ടില്‍(പാങ്ങ്), 8.എം.കെ കുഞ്ഞിമുഹമ്മദ്(മഞ്ചേരി),9.കെ.എ റിയാസുദ്ദീന്‍ (പുലാപറ്റ),10.റിന്‍ഷാന റിഷാദ് (ഒമാന്‍), 11.എം.കെ ജാഫര്‍(പുലാമന്തോള്‍),12.ഹുദ ഫാത്തിമ(പുലാമന്തോള്‍),13. മുഹമ്മദ് ഷജിനാസ്(ഫറോക്ക്്),14.തസ്‌രീന ഗഫൂര്‍(ഇരിട്ടി),15.ലബീബ ജാസ്മിന്‍(ആനക്കയം),16.എ ബുഷ്‌റ(പട്ടിക്കാട്), 17.അനുവയ്യര്‍ (കൊച്ചി),18.എം.ഐ നിഹാല്‍(നരോക്കാവ്),19.മുഹമ്മദ് കുട്ടി(പട്ടാമ്പി),20.ഇര്‍ഷാദ് റഹ്മാന്‍(തുവ്വൂര്‍),21.മുഹമ്മദ് സവാദ്(വള്ളുവമ്പ്രം),22.വി.എച്ച് ലദീദ(തൃത്തല്ലൂര്‍)23. ആസിയ(പൊരേടം),24.ശബ്‌നം ജലീല്‍(കൊച്ചി),25.നജ്മുന്നീസ അനസ്(ഖത്തര്‍),26.ബാസില്‍ ജസീം(ഗോവിന്ദപുരം),27.സീനത്ത്(ആലുവ),28.ഷിംന(മാവൂര്‍്),29.ഷുഹൈബ് (താഴെത്തെരു),30.അസ്‌വീല്‍ അഹ്മദ്(പോണ്ടിച്ചേരി),31.അബ്ദുറഹ്മാന്‍(കോട്ടക്കല്‍)32.മുന്ന ഷിറിന്‍(മുക്കം),33.എസ് സുമയ്യ(പൊരേടം),34.ഹനീഫ അബ്ദുല്ല(മാടായി),35.എം.ഐ ഷിഹാബുദ്ദീന്‍(എടവനക്കാട്) ,36.എം സക്കീന(മക്കരപ്പറമ്പ്),37.എം അര്‍ഷിദ( താഴെത്തെരു),38.മുഹമ്മദ് സൈഫ്(നോര്‍ത്ത് പറവൂര്‍),39.ഹാഫിസ് റഹ്മാന്‍ (പെരിഞ്ഞനം),40.ഷെറീന അസീസ് (ചാവക്കാട്),41.കെ.പി ഫൗസിയ(പട്ടിക്കാട്),42.മൈമൂനത്ത് ഇസ്മായില്‍(എളമരം)43.ഷമീമ റഫീഖ്(ആലുവ).  

 

Related Articles