Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠനകോഴ്‌സിന് തുടക്കമായി

കോഴിക്കോട്: ഡിഫോര്‍മീഡിയ തയ്യാറാക്കിയ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ (quranpadanam.com) ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് നിര്‍വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഹിറാ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സെക്രട്ടരി ടി.പി. യൂനുസ് സ്വാഗതമാശംസിച്ചു. ഡിഫോര്‍മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു പദ്ധതി പരിചയപ്പെടുത്തി. എക്‌സി. ഡയറക്ടര്‍ കെ.എ. നാസര്‍ നന്ദി പറഞ്ഞു.
കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണുകളിലും ഒരുപോലെ ലഭ്യമാകുന്ന ഓണ്‍ലൈന്‍ പഠന ക്ലാസ്സില്‍ ഫാത്തിഹയും അമ്മ ജുസുഇലെ മുപ്പത്തേഴ് അധ്യായങ്ങളുമാണ് ഉള്‍പ്പടുത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഖുര്‍ആന്റെ അര്‍ഥവും ആശയവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമാകുന്ന വിധത്തില്‍ അമ്പത്തോഴ് എപ്പിസോഡുകളിലായി ക്രമപ്പെടുത്തിയ പഠന ക്ലാസ്സുകള്‍ അവതരിപ്പിക്കുന്നത് യുവ പണ്ഡിതനും വാഗ്മിയുമായ എം.സി. സുബ്ഹാന്‍ ബാബുവാണ്. ആഴ്ച തോറും പുതിയ വീഡിയോ ക്ലാസ്സുകള്‍ അവതരിപ്പിക്കുന്നതോടൊപ്പം വാക്കര്‍ഥമുള്‍പ്പെടെ വ്യത്യസ്ത രീതിയിലെ പഠന സഹായികള്‍ ടെക്സ്റ്റ് രൂപത്തില്‍ ലഭ്യമാണ്. വൈകി പ്രവേശിക്കുന്ന പഠിതാക്കളുടെ സൗകര്യം മുന്‍നിര്‍ത്തി മുന്‍ പാഠഭാഗങ്ങളും സൈറ്റില്‍ ലഭ്യമാക്കും. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി. ആരിഫലി നല്‍കുന്ന മുഖവുരയും ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന പ്രഭാഷണങ്ങളും അനുബന്ധമായി നല്‍കിയിരിക്കുന്നു. പ്രത്യേകം രജിസ്‌ത്രേഷന്‍ ആവശ്യമില്ലാതെത്തന്നെ തീര്‍ത്തും സൗജന്യമായി ലോകത്തെവിടെ നിന്നും ആര്‍ക്കും ഏത് സമയത്തും പഠന ക്ലാസില്‍ പങ്കെടുക്കാവുന്ന വിധത്തിലാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.

Related Articles