Current Date

Search
Close this search box.
Search
Close this search box.

ഓണം-ഈദ് സൗൃദ സംഗമം ശ്രദ്ധേയമായി

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ മനാമ ഏരിയ സംഘടിപ്പിച്ച ഈദ്-ഓണം സൗഹ്യദ സംഗമം ബഹ്‌റൈന്‍ പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുളളവരുടെ സംഗമ വേദിയായി. ഫ്രന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളക്കര നേരിട്ട പ്രളയ കാലത്ത് മാനവിക സ്‌നേഹത്തെ ലോകത്തിന് അടയാളപ്പെടുത്താന്‍ സാധിക്കും വിധമുള്ള സംഭവങ്ങളാല്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചതില്‍ മലയാളികളെന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളം ഭ്രാന്താലയമല്ല, മറിച്ച് സ്‌നേഹത്തിന്റെ സഹിഷ്ണുതയുടെയും ഉത്തുംഗ മാതൃകാ സ്ഥാനമാണെന്ന് മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നുവെന്നത് ആഹ്‌ളാദകരമാണ്. മത-ജാതി വ്യത്യാസമില്ലാതെ ഓരോരുത്തരും തങ്ങളുടെ ആരാധാലയങ്ങള്‍ പോലും അഭയ കേന്ദ്രങ്ങളാക്കി മാറ്റാന്‍ മല്‍സരിക്കുന്ന കാഴ്ച്ചക്കും നാം സാക്ഷ്യം വഹിച്ചു. ജീവിതത്തില്‍ യാതൊരു പ്രയാസങ്ങളും അനുഭവിക്കാത്ത പലരും ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടവരായി മാറുന്നതും ഒന്നാണ് മനുഷ്യനെന്ന തിരിച്ചറിവ് നേടുന്നതിലേക്ക് അത് വളരാന്‍ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയം കേരളത്തിനുണ്ടാക്കിയിട്ടുള്ള ഭൗതിക നഷ്ടം വളരെ വലുതാണ്. എന്നാല്‍ അത് മൂലം നമുക്ക് മറന്ന് പോയ മൂല്യങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിച്ചുവെന്നത് നേട്ടമായാണ് സകലരും വിലയിരുത്തുന്നത്്.

നമുക്ക് കിട്ടിയ പാഠങ്ങള്‍ മറക്കാതിരിക്കാന്‍ സാധിക്കണമെന്നും ഭാവി ജീവിതത്തിനും കേരളത്തിന്റെ വികസനത്തിനും ഇത് ചൂണ്ടുപലകയായി മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധി പുത്തന്‍ വേലിക്കര, രാജു ഇരിങ്ങല്‍, ദില്‍ഷാദ് വെങ്കോല, മുഹമ്മദ് ഷാജി, ജയചന്ദ്രന്‍, റഷീദ സുബൈര്‍, സ്വപ്ന വിനോദ്, ഷമീമ മന്‍സൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പേള്‍ മേരി തോമസ്, നേഹ ജൈസല്‍, നോയല്‍ ജൈസല്‍ എന്നിവര്‍ ചേര്‍ന്ന് ഓണപ്പാട്ട് ആലപിച്ചു. ധന്യ, ബഷീര്‍, അമല്‍ സുബൈര്‍, കുട്ടന്‍, അശ്വിന്‍ ,ആദിശ്രീ എന്നിവര്‍ ഗാനങ്ങളാലപിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മനാമ ഏരിയ കലാ-സാഹിത്യ വേദി കണ്‍വീനര്‍ ജലീല്‍ മല്ലപ്പള്ളി സ്വാഗതമാശംസിക്കുകയും ഏരിയ പ്രസിഡന്റ് അബ്ബാസ് മലയില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. പി.ആര്‍ കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല നന്ദി പറയുകയും സജീര്‍ കുറ്റ്യാടി പരിപാടി നിയന്ത്രിക്കുകയും ചെയ്തു.

Related Articles