Current Date

Search
Close this search box.
Search
Close this search box.

ഒര്‍ലാന്‍ഡോ; ഭീകരതക്കെതിരെ ഒന്നിക്കേണ്ടതിന്റെ അനിവാര്യതയെ കുറിക്കുന്നുവെന്ന് ഉര്‍ദുഗാന്‍

അങ്കാറ: അമേരിക്കയിലെ ഒര്‍ലാന്‍ഡോയിലുണ്ടായ ആക്രമണം അന്താരാഷ്ട്ര സമൂഹം ഭീകരതക്കെതിരെ കൂട്ടുത്തരവാദിത്വത്തോടെ പോരാടേണ്ടതിന്റെ അനിവാര്യത ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി അദ്ദേഹം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് തുര്‍ക്കി പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മനുഷ്യത്വത്തിനെതിരെ നടത്തുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് ഭീകരത. സമാധാനത്തിന്റെ മതമായ ഇസ്‌ലാമുമായി ഒരു നിലക്കും അതിന് ബന്ധമുണ്ടാവില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. സിറിയ അടക്കമുള്ള മിഡിലീസ്റ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും പരസ്പര സഹകരണത്തിന്റെയും കൂടിയാലോചനയുടെയും പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഇരു നേതാക്കള്‍ക്കുമിടയിലെ സംഭാഷണമെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles