Current Date

Search
Close this search box.
Search
Close this search box.

‘ഒരു മുസ്‌ലിമെന്ന നിലയില്‍ ലജ്ജിക്കുന്നു’; മെഹബൂബ മുഫ്തിയുടെ പരാമര്‍ശം വിവാദമാവുന്നു

ശ്രീനഗര്‍: ‘ഒരു മുസ്‌ലിമെന്ന നിലയില്‍ ലജ്ജിക്കുന്നു’ എന്ന ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷമായ ജമ്മു കാശ്മീന്‍ നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്ത്. പാമ്പോറില്‍ ജീവത്യാഗം ചെയ്ത സി.ആര്‍.പി.എഫ് ജവാന്റെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ‘ആക്രമണത്തിന്റെ പേരില്‍ ഒരു മുസ്‌ലിമെന്ന നിലയില്‍ ലജ്ജിക്കുന്നു’വെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞത്. ഇതേ മെഹബൂബ മുഫ്തി തന്നെയായിരുന്നു ഭീകരതക്ക് മതമില്ലെന്ന് പറഞ്ഞിരുന്നതെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് വക്താവ് ജുനൈദ് ദത്തു പറഞ്ഞു. ഇപ്പോഴവര്‍ മുസ്‌ലിംകളെ ലജ്ജിപ്പിക്കേണ്ട ഇസ്‌ലാമിന്റെ ഒരു ഭാഗമായിട്ടാണ് ഭീകരതയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ ആര്‍.എസ്.എസിനോടും വി.എച്ച്.പിയോടുമുള്ള കൂറ് ഉറപ്പിക്കുകയാണ് അവര്‍ ഇതിലൂടെ ചെയ്യുന്നത്. അല്ലെങ്കില്‍ അവര്‍ ഇസ്‌ലാമിക സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഇസ്‌ലാമിനെയും കടന്നാക്രമിക്കാന്‍ കരാറെടുത്തിരിക്കുന്ന പോലെയാണിതെന്നും മത്തു കൂട്ടിചേര്‍ത്തു.
വര്‍ഷങ്ങളോളം ഭീകരതക്ക് മതമില്ലെന്ന് പറഞ്ഞിരുന്ന മെഹബൂബ മുഫ്തി ‘ഇസ്‌ലാമിക ഭീകര്‍’ക്കൊപ്പം ചേര്‍ന്നിരിക്കുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതിലൂടെ ഒന്നും നേടാനാവില്ല…. ഈ പ്രവര്‍ത്തനങ്ങളിലൂടെ കാശ്മീരിനെയും ഭരണകൂടത്തെയും അവമതിക്കുകയാണ് ചെയ്യുന്നത്. നാം പിന്‍പറ്റുന്ന മതത്തില്‍ നിന്നുള്ള പിന്നോട്ടടിക്കല്‍ കൂടിയാണിത്. എന്ന് അദ്ദേഹം പറഞ്ഞു.

Related Articles