Current Date

Search
Close this search box.
Search
Close this search box.

ഒരു മുസ്‌ലിമിനെങ്ങനെ രാഷ്ട്രീയം വഴങ്ങുമെന്നാണ് ഞങ്ങള്‍ ലോകത്തെ കാണിക്കുന്നത്: എര്‍ദോഗാന്‍

ദോഹ: 2001ല്‍ രൂപീകരിച്ച ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയിലൂടെ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച പുതിയ സങ്കല്‍പമാണ് ഞങ്ങള്‍ സമര്‍പിച്ചതെന്നും ഒരു മുസ്‌ലിമിന് എങ്ങനെ രാഷ്ട്രീയം വഴങ്ങുമെന്നതാണ് ഞാന്‍ ലോകത്തിന് മുന്നില്‍ കാണിച്ചു കൊണ്ടിരിക്കുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. വ്യാഴാഴ്ച്ച വൈകിയിട്ട് അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. എല്ലാറ്റിലുമുപരിയായി ഞാനൊരു മുസ്‌ലിമാണ്. പ്രവര്‍ത്തനത്തിലെ ഒന്നാമത്തെ കാല്‍വെപ്പ് അതാണെന്നും താങ്കള്‍ മതേതരവാദിയാണോ ഇസ്‌ലാമിസ്റ്റാണോ അതല്ല യാഥാസ്ഥിതികനാണോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. മുസ്‌ലിമായ റജബ് തയ്യിബ് എര്‍ദോഗാന്റെ ജീവിതം നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിങ്ങള്‍ ജീവിക്കുകയും ജീവിതത്തില്‍ അനുഭവങ്ങളുണ്ടാവുകയും ചെയ്യുമ്പോള്‍ പല കാര്യങ്ങളും മാറുന്നത് നിങ്ങള്‍ക്ക് കാണാം. മാറ്റങ്ങളുണ്ടാവുമ്പോള്‍ നിങ്ങള്‍ തല്‍സ്ഥാനത്ത് തന്നെ തുടരുകയാണെങ്കില്‍ നിങ്ങള്‍ നഷ്ടകാരികളായി മാറും. അതിനനുസരിച്ച മാറ്റങ്ങളും പുരോഗതിയും നിങ്ങളിലും ഉണ്ടാവേണ്ടതുണ്ട്. അതിലാണ് ഞങ്ങള്‍ വിജയിച്ചത്. അല്ലാഹുവിന് സര്‍വസ്തുതിയും. വിജയങ്ങള്‍ക്കിടയില്‍ ചുറ്റുപാടിലെ പുരോഗതിക്കനുസരിച്ച് ഞങ്ങള്‍ ജീവിത വീക്ഷണത്തിലും പുരോഗതി വരുത്തി. അതിന്റെ ഫലമായിരുന്നു ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ രൂപീകരണം. എന്തിനാണ് ഞങ്ങളത് രൂപീകരിച്ചത്? പുതിയൊരു വീക്ഷണ കോണിലൂടെ ലോകത്തെ നോക്കിക്കാണുന്നതിനായിരുന്നു അത്. അതിലൂടെ ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയില്‍ ഞങ്ങള്‍ എത്തി. പ്രസ്തുത കാല്‍വെപ്പിലൂടെ പുതിയ ജനാധിപത്യ സങ്കല്‍പം ഞങ്ങള്‍ കൊണ്ടുവന്നു. ഒരു മുസ്‌ലിമിന് എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവുമെന്ന് ഞങ്ങള്‍ ലോകത്തെ കാണിക്കുകയും ചെയ്തു. അപ്രകാരം പുതിയ മതേതര കാഴ്ച്ചപ്പാടും ഞങ്ങള്‍ കൊണ്ടുവന്നു. എന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു.

Related Articles