Current Date

Search
Close this search box.
Search
Close this search box.

ഒരു മുസ്‌ലിം ആര്‍ക്കും തന്നെ പണയപ്പെടുത്തില്ല: തുര്‍ക്കി മതകാര്യ വകുപ്പ് അധ്യക്ഷന്‍

അങ്കാറ: ഏതെങ്കിലും വ്യക്തിക്കോ വിഭാഗത്തിനോ തന്റെ ബുദ്ധിയും അറിവും മനസാക്ഷിയും പണയപ്പെടുത്തുന്നത് ഒരു മുസ്‌ലിമിന് ചേര്‍ന്നതല്ലെന്ന് തുര്‍ക്കി മതകാര്യ വകുപ്പ് അധ്യക്ഷന്‍ പ്രഫസര്‍ മുഹമ്മദ് ഗോര്‍മസ് വ്യക്തമാക്കി. തുര്‍ക്കി അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലന്റെ അനുയായികളിലേക്ക് സൂചന നല്‍കിക്കൊണ്ടാണ് അദ്ദേഹമിത് പറഞ്ഞിരിക്കുന്നത്. ജനത പരസ്പരം തോളോടുതോള്‍ ചേര്‍ന്ന് നല്ല ഭാവി സൃഷ്ടിച്ചെടുക്കേണ്ട ദിനമാണിതെന്ന് കഴിഞ്ഞ ദിവസം അങ്കാറയില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ അദ്ദേഹം പറഞ്ഞു. ഐഹികനേട്ടങ്ങള്‍ക്കായി മതത്തെ മാറ്റിവെക്കുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം ആണയിട്ടു.
ഒരിക്കലും ദീനുല്‍ ഇസ്‌ലാം അട്ടിറിക്കാരുടെ കൈകളിലെ ആയുധമായി മാറാനുള്ള അവസരം ഒരുക്കരുതെന്നും അദ്ദേഹം ഖുതുബയില്‍ സൂചിപ്പിച്ചു. ആളുകളെ തമ്മില്‍ തല്ലിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ജനതയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. സാഹോദര്യം കാത്തുസൂക്ഷിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ജൂലൈ 15-ലെ രാത്രി പ്രയാസകരവും ചരിത്രത്തിലെ ഇരുട്ടു നിറഞ്ഞതുമായിരുന്നു, എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ജനത ഒറ്റക്കെട്ടായി നിലകൊണ്ട് അതിനെ മറികടന്നു. സാഹോദര്യവും ഐക്യവുമാണ് ഏറ്റവും വലിയ അനുഗ്രഹം എന്നും ഗോര്‍മസ് കൂട്ടിചേര്‍ത്തു.

Related Articles