Current Date

Search
Close this search box.
Search
Close this search box.

ഒരു ആഫ്രിക്കന്‍ രാഷ്ട്രം കൂടി ഇസ്രയേലുമായി ബന്ധം പുസ്ഥാപിക്കും: നെതന്യാഹു

ഖുദ്‌സ്: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ആഫ്രിക്കന്‍ രാഷ്ട്രം കൂടി ഇസ്രേയലുമായി ബന്ധം പുനസ്ഥാപിച്ചതായി പ്രഖ്യാപിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. എന്നാല്‍ ഏത് രാഷ്ട്രമായിരിക്കും അതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നെതന്യാഹുവിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയാണിത് വെളിപ്പെടുത്തിയത്. അര നൂറ്റാണ്ട് കാലത്തോളമായി ബന്ധം വിഛേദിച്ചിരുന്ന റിപബ്ലിക് ഓഫ് ഗിനിയുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണിത്. പാരീസില്‍ വെച്ചാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ബന്ധം പുനസ്ഥാപിക്കാന്‍ ധാരണയായതെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
ഗിനിയുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ഡോരി ഗോള്‍ഡ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. 1967ല്‍ നിലച്ച ബന്ധമാണ് 49 വര്‍ഷത്തിന് ശേഷം പുനസ്ഥാപിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിച്ചു.

Related Articles