Current Date

Search
Close this search box.
Search
Close this search box.

ഒരുമിക്കാം ഒത്തുകളിക്കാം’ മലർവാടി മുഹറഖ്​ ഏരിയ ബാലോൽസവം സംഘടിപ്പിച്ചു

മനാമ: കുരുന്നുകളിൽ ആവേശമുണർത്തി ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന മുദ്രാവാക്യമുയർത്തി ഫ്രൻറ്​സ്​ സോഷ്യൽ അ​േസാസിയേഷൻ ചിൽഡ്രൻസ്​ വിങ്​​ മുഹറഖ്​ ഏരിയ മലർവാടി ബാലോൽസവം സംഘടിപ്പിച്ചു. പ്രവാസ ലോകത്ത്​ കുരുന്നുകൾകൾക്ക്​ അന്യം നിന്ന്​ പോയ കളികൾ വീണ്ടെടുത്ത്​ കുട്ടികളെ അവേശഭരിതരാക്കുന്നതായിരുന്നു പരിപാടി. മുഹറഖ്​ അൽ ഇസ്​ലഹ്​ ​ഗ്രൗണ്ടിൽ സംഘടിപ്പിച്ച ബാലോൽസവം പ്രമുഖ കൗൺസിലർ അബ്ദുല്ലത്തീഫ് കോളിക്കൽ ഉദ്​ഘാടനം ചെയ്​തു. ബാലോൽസവത്തെക്കുറിച്ച്​ മലർവാടി അസി.​ രക്ഷാധികാരി സഇൗദ്​ റമദാൻ നദ്​വി വിശദീകരിച്ചു. തുടർന്ന്​ കിഡ്​സ്​, സബ്​ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടന്ന വിവിധ ഗെയിമുകൾക്ക്​ കെ. മുഹമ്മദ്​, വി.വി.കെ അബ്​ദുൽ മജീദ്​, സി.കെ നൗഫൽ, യു.കെ നാസർ, യൂനുസ്​ സലീം, എ.എം ഷാനവാസ്​, സലാഹുദ്ദീൻ, ഫുആദ്​, ഫസൽ പേരാ​മ്പ്ര, സാജിദ്​ കുറ്റ്യാടി, ഇ.പി ഫസൽ, എൻ.കെ മുഹമ്മദലി, ഖാലിദ്​ കണ്ണൂർ, ഹക്കീം, നൗഷാദ്​ വടകര, ഇജാസ്​, ജാഫർ പൂളക്കൂൽ, അബ്​ദുൽ ഖാദർ, അബ്​ദുസ്സലാം, ജാസ്​മിൻ, നുസ്​റത്ത്​, ഷഹനാസ്​, റുബീന, ഷബീറ മൂസ, സുമയ്യ, സുബൈദ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി. കിഡ്​സ്​ വിഭാഗത്തിൽ ഹാനി ഖദീജ, മുഹമ്മദ്​ മുഹ്​സിൻ, അബ്​ദുൽ അഹദ്​ എന്നിവർ ഒന്ന​ും, രണ്ടും, മൂന്നും സ്​ഥാനങ്ങളും, സബ്​ജൂനിയർ വിഭാഗത്തിൽ ഫാത്വിമ സുഹ, മുഹമ്മദ്​ ബാസിൽ, നുബൈൽ നൗഫൽ എന്നിവരും ജൂനിയർ വിഭാഗത്തിൽ ഷഹീൻ മുഹമ്മദലി, ഷമ്മാസ്​ ഷറഫുദ്ദീൻ, മുഹമ്മദ്​ ഫർസാൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്​ഥാനങ്ങൾ കരസ്​ഥമാക്കി. വിജയികൾക്കുളള സമ്മാനങ്ങൾ സഇൗദ്​ റമദാൻ നദ്​വി, അബ്​ദുൽ ഖാദർ മറാസീൽ, എൻ. കെ മുഹമ്മദലി എന്നിവർ വിതരണം ചെയ്​തു. വി. അബ്​ദുൽ ജലീൽ സ്വാഗതവും കെ. മുഹമ്മദ്​ നന്ദിയും പറഞ്ഞു.

Related Articles