Current Date

Search
Close this search box.
Search
Close this search box.

ഒരാഴ്ച്ച കൊണ്ട് അമേരിക്കയില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 680 അഭയാര്‍ഥികള്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ ഒരാഴ്ച്ചത്തെ കാലയളവിനിടയില്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമായി 680 അഭയാര്‍ഥികളെ പിടികൂടിയതായി അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി പ്രഖ്യാപിച്ചു. അതില്‍ 75 ശതമാനവും കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. ക്രിമിനല്‍ കുറ്റങ്ങളില്‍ വിചാരണ ചെയ്യപ്പെട്ടവരെയും ക്രിമിനല്‍ സംഘാംഗങ്ങളെയും പോലെ പൊതു സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരെ ഉന്നം വെച്ചാണ് അറസ്റ്റുകള്‍ നടക്കുന്നത്. നാടുകടത്തപ്പെട്ടതിന് ശേഷം വീണ്ടും രാജ്യത്തേക്ക് മടങ്ങിയവരും ഫെഡറല്‍ നേതൃത്വം അതിര്‍ത്തിയിലേക്ക് തിരിച്ചയച്ച അഭയാര്‍ഥികളും അറസ്റ്റില്‍ ലക്ഷ്യം വെക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ യു.എസ് ഇമിഗ്രേഷന്‍ വകുപ്പും കസ്റ്റംസ് വിഭാഗവും ചേര്‍ന്ന് വര്‍ഷങ്ങളായി വ്യവസ്ഥാപിതമായി നടത്തുന്നുണ്ടെന്നും കെല്ലി സൂചിപ്പിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 75 ശതമാനം പേര്‍ ലൈംഗികാതിക്രമം, പ്രത്യേകിച്ചും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, മയക്കുമരുന്ന് കടത്ത്, ലഹരി ബാധിച്ച അവസ്ഥിലെ ഡ്രൈവിംഗ് പോലുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ മുമ്പ് വിചാരണ നേരിട്ടവരാണെന്ന് കെല്ലി സൂചിപ്പിച്ചു. ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, അറ്റ്‌ലാന്റ, സാന്‍ അന്റോണിയോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള റെയ്ഡുകള്‍ നടന്നിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles