Current Date

Search
Close this search box.
Search
Close this search box.

ഒബാമയും ഹിലരിയും ഐഎസ് സ്ഥാപകര്‍; ആരോപണത്തില്‍ നിന്ന് പിന്‍മാറുന്നില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റനുമാണ് ഐഎസിന്റെ സ്ഥാപകരെന്ന തന്റെ ആരോപണത്തില്‍ നിന്നും പിന്‍മാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിസമ്മതിച്ചു. എന്നാല്‍ തന്റെ ആരോപണത്തിന് തെളിവുകളൊന്നും സമര്‍പിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. തെരെഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥിയാണ് ഹിലരി.
പ്രമുഖ റേഡിയോ ഷോ അവതാരകനായ ഹ്യൂ ഹെവിറ്റ് നടത്തിയ അഭിമുഖത്തില്‍ ഐഎസിന്റെ രംഗപ്രവേശനത്തിന് ഇടമൊരുക്കിയത് ഒബാമയാണെന്ന് കരുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ‘അദ്ദേഹമാണ് (ഒബാമ) ഐഎസിന്റെ സ്ഥാപകന്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്’ എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. ഈ കളിയിലെ മറ്റൊരു പ്രധാന താരം ഹിലാരിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ട്രംപിന്റെ ആരോപണത്തോട് ഒബാമയോ ഹിലരിയോ പ്രതികരിച്ചിട്ടില്ല.
ഫ്‌ളോറിഡയില്‍ നടന്ന തെരെഞ്ഞെടുപ്പ് റാലിയിലാണ് ഐഎസിന്റെ സ്ഥാപകന്‍ എന്ന് ഒബാമയെ ട്രംപ് വിശേഷിപ്പിച്ചത്. ഒബാമയും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി ഹിലരി ക്‌ളിന്റനും ചേര്‍ന്ന് പശ്ചിമേഷ്യന്‍ നയങ്ങളിലൂടെ ഇറാഖിനെ തകര്‍ക്കുകയും ഈ സാഹചര്യം ഐ.എസ് ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാഖില്‍നിന്ന് യു.എസ് സേനയെ പൂര്‍ണമായും പുറന്തള്ളുമെന്ന ഒബാമയുടെ പ്രഖ്യാപനത്തെയും രൂക്ഷമായി വിമര്‍ശിച്ചു.

Related Articles