Current Date

Search
Close this search box.
Search
Close this search box.

ഒന്നര ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍: യു.എന്‍

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ അറാകാന്‍ പ്രവിശ്യയില്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് മ്യാന്‍മര്‍ ഭരണകൂടം തടസ്സം നില്‍ക്കുന്നതിനാല്‍ 1.32 ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ഭക്ഷണമില്ലാതെ കടുത്ത ദുരിതം അനുഭവിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. അവിടെ വളരെ പരിമിതമായ സഹായങ്ങള്‍ മാത്രമാണ് എത്തുന്നതെന്നും മാനുഷിക പ്രവര്‍ത്തനങ്ങള്‍ പൊതുവെ നിലച്ച അവസ്ഥയാണുള്ളതെന്നും ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് ന്യൂയോര്‍ക്കില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അവിടെ 1.32 ലക്ഷം പേര്‍ തീരം ഭക്ഷണം ഇല്ലാത്ത കടുത്ത ദുരിതാവസ്ഥയിലാണ്. മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള അറാകാന്‍ പ്രവിശ്യയിലെ അക്രമ സംഭവങ്ങളെ കുറിച്ച് പുതുതായി സ്വതന്ത്ര അന്വേഷണം നടത്തേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭ പ്രതിനിധി റിനേറ്റ ഡെസ്സാലിന്‍ അവിടം സന്ദര്‍ശിച്ച് സിവിലിയന്‍മാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളെയും ലൈംഗികാക്രമണങ്ങളെയും കുറിച്ച് റിപോര്‍ട്ട് തയ്യാറാക്കി സമര്‍പിച്ചിരുന്നു. നവംബര്‍ 3,4 തിയ്യതികളിലായിരുന്നു അവരുടെ സന്ദര്‍ശനം.

Related Articles