Current Date

Search
Close this search box.
Search
Close this search box.

ഐ.എസ്, സലഫിസം, ഫാഷിസം; എസ്.വൈ.എസ്. ക്യാമ്പയിന്‍ നടത്തുന്നു

മലപ്പുറം: ‘ഐ.എസ്, സലഫിസം, ഫാഷിസം’ എന്ന പ്രമേയം അടിസ്ഥാനമാക്കി ത്രൈമാസ ക്യാമ്പയിന്‍ ആചരിക്കാന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ആഗസ്ത് 1 മുതല്‍ ഒക്ടോബര്‍ 31 വരെ ആചരിക്കുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വെച്ച് നടക്കും. ‘സലഫിസം, ഇസ്‌ലാമിക് സ്റ്റേറ്റ്, ഫാഷിസം, തീവ്രവാദം, വിഘടന പ്രവര്‍ത്തനങ്ങള്‍’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ജില്ലാ തല സെമിനാര്‍, മണ്ഡലം-പഞ്ചായത്ത്-മഹല്ല് തല പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍, ലഘുലേഖ വിതരണം എന്നിവയാണ് സംഘടിപ്പിക്കുക. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ കണ്‍വീനറായി ക്യാമ്പയിന്‍ സമിതിയെ തെരഞ്ഞെടുത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ. ഉമര്‍ ഫൈസി മുക്കം, ഹാജി. കെ. മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.എ. റഹ്മാന്‍ ഫൈസി, ഇബ്രാഹീം ഫൈസി പേരാല്‍, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, അലവി ഫൈസി കുളപ്പറമ്പ്, എ.എം. പരീദ് എറണാകുളം, നാസര്‍ ഫൈസി കൂടത്തായി, എം.എം. ഷെരീഫ് ദാരിമി നീലഗിരി, ഷറഫുദ്ധീന്‍ വെണ്‍മേനാട്, ഹസ്സന്‍ ആലംകോട്, എസ്. അഹ്മദ് ഉഖൈല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles