Current Date

Search
Close this search box.
Search
Close this search box.

ഐസിസ് നേതാവ് ഉമര്‍ ശീശാനി കൊല്ലപ്പെട്ടതായി പ്രഖ്യാപനം

ബഗ്ദാദ്: ഐസിസ് നേതാവ് ഉമര്‍ ശീശാനി ഇറാഖിലെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി കൊല്ലപ്പെട്ടതായി സംഘടന പ്രഖ്യാപിച്ചു. മൗസിലിലെ പോരാട്ടത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ഐസിസിന്റെ ‘അഅ്മാഖ്’ ഏജന്‍സി വ്യക്തമാക്കി. സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ശീശാനി കൊല്ലപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐസിസ് ആ വാര്‍ത്ത നിഷേധിച്ചിരുന്നു.
ഐസിസിന്റെ യുദ്ധകാര്യ മന്ത്രിയായിട്ടാണ് കൊല്ലപ്പെട്ട ശീശാനി വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തെ അബൂഅലി അന്‍ബാരിക്ക് ശേഷം ശീശാനി കൂടി കൊല്ലപ്പെട്ടതോടെ മാസങ്ങള്‍ക്കിടെ ഐസിസിന് രണ്ട് പ്രമുഖ നേതാക്കളെയാണ് നഷ്ടമായിരിക്കുന്നത്. തര്‍ഖാന്‍ ബാതിറാഷ്വിലി എന്നായിരുന്നു ജോര്‍ജിയന്‍ പൗരനായ അദ്ദേഹത്തിന്റെ പേര്. സിറിയയിലെയും ഇറാഖിലെയും ഐസിസിന്റെ പ്രധാന പോരാട്ടങ്ങള്‍ക്കെല്ലാം ശീശാനി നേതൃത്വം നല്‍കിയിട്ടുണ്ട്.

Related Articles