Current Date

Search
Close this search box.
Search
Close this search box.

ഐക്യരാഷ്ട്രസഭ ഫലസ്തീനികളോട് ചായ്‌വ് കാണിക്കുന്നു: അമേരിക്കന്‍ പ്രതിനിധി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ഇസ്രയേലിനെതിരെ ഫലസ്തീനികളോട് അന്ധമായ ചായ്‌വ് പുലര്‍ത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി ആരോപിച്ചു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അവരിക്കാര്യം പറഞ്ഞത്. മുന്‍ അമേരിക്കന്‍ ഭരണകൂടത്തിന് ഈ തെറ്റ് തിരുത്താന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഫലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ പഴയ ശൈലിയില്‍ തന്റെ രാജ്യം ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അവര്‍ സൂചിപ്പിച്ചു.
ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയെ അമേരിക്ക പിന്തുണക്കുമെന്നും എന്നാല്‍ പ്രദേശത്ത് സമാധാനവും സുസ്ഥിരതയും ഉണ്ടാക്കുന്നതിനാണ് അതിലേറെ പിന്തുണ നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി. ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രക്ഷാസമിതി എല്ലാ മാസത്തിലുമെന്നോണം വിളിച്ചു ചേര്‍ക്കുന്നതിന്റെ കാരണം എനിക്കറിയില്ല. ഐക്യരാഷ്ട്രസഭക്കകത്ത് ഇസ്രയേലിനെതിരായെ ഒരു ചായ്‌വ് ഉണ്ട്. ആ ചായ്‌വ് നിലനില്‍ക്കുന്നിടത്തോളം കാലം ഞങ്ങള്‍ അതിനെ നേരിടും. എന്നും അവര്‍ കൂട്ടിചേര്‍ത്തു. പരിഹാരം അന്തിമമായി രൂപപ്പെടേണ്ടത് ഇസ്രയേലിന്റെയും ഫലസ്തീന്റെയും ഭാഗത്തു നിന്നാണ്. പരിഹാരത്തിലെത്താന്‍ ഇരുകക്ഷികളെയും സഹായിക്കുകയെന്നതാണ് അമേരിക്ക വഹിക്കുന്ന പങ്ക്. ഇസ്രേയലിന് വേണ്ടി ശബ്ദിക്കാന്‍ ഞങ്ങള്‍ മടിക്കുകയില്ല. അവരെ പിന്തുണക്കാനും പക്ഷപാതിത്വവും ഇരട്ടത്താപ്പും ഒഴിവാക്കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്. എന്നും ഹാലി കൂട്ടിചേര്‍ത്തു.

Related Articles