Current Date

Search
Close this search box.
Search
Close this search box.

ഐക്യരാഷ്ട്രസഭ അറബ് സഖ്യത്തെ കരിമ്പട്ടികയില്‍ ചേര്‍ക്കുന്നതിനെ കുറിച്ചാലോചിക്കുന്നു

ന്യൂയോര്‍ക്ക്: സംഘര്‍ഷ പ്രദേശങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സംഘടനകളുടെയും രാഷ്ട്രങ്ങളുടെയും കരിമ്പട്ടികയില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശത്തില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് തീരുമാനമെടുക്കാനൊരുങ്ങുന്നു. ബുധനാഴ്ച്ച വൈകിയിട്ട് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫന്‍ ദുജാരിക് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഐക്യരാഷ്ട്രസഭക്ക് അകത്തു നിന്നും പുറത്തു നിന്നുമുള്ള സമ്മര്‍ദങ്ങളൊന്നും പരിഗണിക്കാതെ ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി ഇന്ന് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സന്‍ആയുടെ സമീപ പ്രദേശത്ത് ഒരു ഹോട്ടലിന് നേരെ അറബ് സഖ്യം നടത്തിയ ആക്രമണത്തെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള മനുഷ്യാവകാശ കാര്യ ഓഫീസ് അന്വേഷണം ആരംഭിക്കുമെന്നും സിവിലിയന്‍മാര്‍ക്കെതിരെയുള്ള ഒരു ആക്രമണവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യമന്‍ ജനതയുടെ ദുരിതം അധികരിപ്പിച്ചു കൊണ്ട് അറബ് സഖ്യം നടത്തുന്ന ആക്രമണങ്ങളില്‍ ദുജാരിക് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles