Current Date

Search
Close this search box.
Search
Close this search box.

ഐക്യരാഷ്ട്രസഭയിലെ യു.എ.ഇയുടെ പ്രസംഗം ഖത്തര്‍ സംഘം ബഹിഷ്‌കരിച്ചു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് സംസാരം തുടങ്ങിയപ്പോള്‍ തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തോട് പ്രതീകാത്മകമായി പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് ഖത്തര്‍ പ്രതിനിധി സംഘം സദസ്സില്‍ നിന്നും പുറത്തുപോയി. ഖത്തറിനെ ഉപരോധിച്ച നാല് രാഷ്ട്രങ്ങളില്‍ ഒന്നാണ് യു.എ.ഇ. ഭീകരതക്ക് നല്‍കുന്ന സഹായം അവസാനിപ്പിക്കാനാണ് ഖത്തറിനെതിരെ സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് യു.എ.ഇ മന്ത്രി പറഞ്ഞു.
യു.എ.ഇ വിദേശകാര്യ മന്ത്രിയുടെ സംസാരത്തിലെ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ഖത്തര്‍ സംഘം മറുപടി സമര്‍പ്പിച്ചു. ഉപരോധ രാഷ്ട്രങ്ങള്‍ തങ്ങളുടെ വാദത്തിന് തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നടത്തുന്ന ഖത്തറിനെ അപകീര്‍ത്തിപ്പെടുത്തി കൊണ്ട് നടത്തുന്ന കാമ്പയിന്റെ ലക്ഷ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സ്ഥാപിക്കപ്പെട്ടതിന്റെ ലക്ഷ്യമായ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനങ്ങളെ വ്യക്തമായി ലംഘിക്കുന്നതാണ് ഖത്തറിനെതിരെയുള്ള ഉപരോധം. ഭീകരവിരുദ്ധ പോരാട്ടത്തിലെ ഖത്തറിന്റെ ചരിത്രത്തിന് ഐക്യരാഷ്ട്രസഭ സാക്ഷിയാണ്. ഖത്തറിനെതിരെ ആരോപണം ഉയര്‍ത്തിയവരേക്കാള്‍ മുന്നിലാണ് ഖത്തര്‍. എന്നും ഖത്തര്‍ പ്രതിനിധി സംഘം വ്യക്തമാക്കി.

Related Articles