Current Date

Search
Close this search box.
Search
Close this search box.

ഐഎസ് വാര്‍ത്താകാര്യ മന്ത്രി കൊല്ലപ്പെട്ടതായി പെന്റഗണ്‍

വാഷിംഗ്ടണ്‍: ഡോക്ടര്‍ വാഇല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രമുഖ ഐഎസ് നേതാവ് വാഇല്‍ ആദില്‍ ഹസന്‍ സല്‍മാന്‍ ഫയ്യാദ് അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ ഏഴിന് സിറിയയിലെ റഖയില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കൂക്ക് പറഞ്ഞു. ഐഎസില്‍ വാര്‍ത്താകാര്യ മന്ത്രിയെന്ന ചുമതലയാണ് വാഇല്‍ വഹിച്ചിരുന്നതെന്നും അദ്ദേഹം സംഘടനയുടെ കൂടിയാലോചനാ സമിതിയംഗങ്ങളില്‍ ഒരാളായിരുന്നു എന്നും റിപോര്‍ട്ട് പറഞ്ഞു.
ഐഎസ് വക്താവ് അബൂമുഹമ്മദ് അല്‍അദ്‌നാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വാഇലാണ് വധശിക്ഷയും പീഡനരംഗങ്ങളും ഉള്‍ക്കൊള്ളിച്ച ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന പ്രചാരണ വീഡിയോയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നതെന്നും കൂക്ക് പറഞ്ഞു. അപ്രകാരം വിദേശത്തെ ആക്രമണങ്ങളുടെ ആസൂത്രണവും അതിന് വേണ്ട ഗൂഢാലോചനകളും നടത്തിയിരുന്നതും വാഇലായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അമേരിക്ക സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അദ്‌നാനി കൊല്ലപ്പെട്ടതായി കഴിഞ്ഞ ആഗസ്റ്റ് 30ന് ഐഎസ് സ്ഥിരീകരിച്ചിരുന്നു.

Related Articles