Current Date

Search
Close this search box.
Search
Close this search box.

ഐഎസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വന്യസമീപനം തുടരുന്നു

വാഷിംഗ്ടണ്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഐഎസ് വന്യമായ സമീപനം തുടരുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരോധം അമേരിക്കയിലെ മതസ്വാതന്ത്ര്യത്തെ വികലപ്പെടുത്തില്ലെന്നും മന്ത്രാലയം പറഞ്ഞു. 2016-ലെ മതസ്വാതന്ത്ര്യം എന്ന തലക്കെട്ടിലുള്ള മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ ഐഎസ് ക്രിസ്ത്യാനികളെയും ശിയാക്കളെയും യസീദികളെയും വംശഹത്യക്ക് വിധേയരാക്കി എന്നും പറയുന്നു.
യസീദികള്‍ ആയി എന്ന കാരണത്താലാണ് യസീദികളെ ഐഎസ് കൊലപ്പെടുത്തിയത്. ക്രിസ്ത്യാനികളെ ക്രിസ്ത്യാനികളായി എന്ന കാരണത്താലും. മുസ്‌ലിംകള്‍ക്കിടയിലെ ശിയാക്കളെ ശിയാക്കളാണ് എന്ന കാരണത്താലുമാണ് അവര്‍ കൊലപ്പെടുത്തിയതെന്നും റിപോര്‍ട്ട് അഭിപ്രായപ്പെടുന്നു. നിരവധി വംശീയ ഉന്മൂലനങ്ങള്‍ക്ക് ഐഎസ് കാരണക്കാരായിട്ടുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു. സിറിയയിലും ഇറാഖിലും അവര്‍ കൂട്ടകൊലകളും ലൈംഗിക കുറ്റകൃത്യങ്ങളും ബലാല്‍സംഗങ്ങളും ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
ഐഎസ്, സോമാലിയയിലെ അശ്ശബാബ്, ബോകോ ഹറാം പോലുള്ള ഭീകരസംഘടനകളെ പിടികൂടാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് റിപോര്‍ട്ടിനോട് അനുബന്ധമായി അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ടോണി ബ്ലിങ്കിന്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിദേശികളുടെ കണ്ണില്‍ അമേരിക്കയിലെ മതസ്വാതന്ത്ര്യത്തെ വികലപ്പെടുത്തില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles