Current Date

Search
Close this search box.
Search
Close this search box.

ഐഎസ് തലവന്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ബഗ്ദാദ്: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഐ.എസ് തന്നെയാണ് അവരുടെ മാധ്യമം വഴി ഇക്കാര്യം സ്ഥിരീകരിച്ചത്. ബഗ്ദാദിയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഐ.എസ് അറിയിച്ചു. ബഗ്ദാദിയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഐഎസ് തയാറായില്ല.
ഇറാഖിലെ മൂസിലില്‍ ഐ.എസില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ പ്രഖ്യാപനത്തിനുശേഷമായിരുന്നു ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. നേരത്തേ പലതവണ ബഗ്ദാദി കൊല്ലപ്പെട്ടതായ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഐഎസ് അക്കാര്യം നിഷേധിക്കുകയായിരുന്നു. സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ബഗ്ദാദിയുടെ തലക്ക് യു.എസ് 2.5 കോടി ഡോളര്‍ പ്രഖ്യാപിച്ചിരുന്നു

Related Articles