Current Date

Search
Close this search box.
Search
Close this search box.

ഐഎസ് അനിസ്‌ലാമികവും ഇസ്‌ലാംവിരുദ്ധവുമാണ്: ജംഇയ്യത്തെ അഹ്‌ലെ ഹദീസ്

പൂന: ഐഎസ് അനിസ്‌ലാമികമെന്ന് മാത്രമല്ല ഇസ്‌ലാം വിരുദ്ധവുമാണെന്ന് ജംഇയത്തെ അഹ്‌ലെ ഹദീസ് സമ്മേളനം. അഹ്‌ലെ ഹദീസ് മുംബൈ – കൊങ്കള്‍ മേഖല അഅ്‌സം കാമ്പസില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം ഐഎസ് മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നിന്നും ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നീക്കം ചെയ്യുന്നതിന്റെ പ്രധാന്യവും രീതിയും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷകന്‍ ശൈഖ് അബ്ദുസ്സലാം സലഫി പ്രഭാഷണം നടത്തി. സോഷ്യല്‍ മീഡിയകള്‍ വഴി മൗലികവാദത്തിലേക്ക് ആകര്‍ഷികപ്പെടുന്ന ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും അതിന് അക്രമങ്ങളുമായോ ഭീകരതയുമായോ അസഹിഷ്ണുതയുമായോ ഒരു ബന്ധവുമില്ലെന്ന് മറ്റൊരു പ്രഭാഷകനായ ശൈഖ് അബൂസൈദ് സമീര്‍ പറഞ്ഞു. അന്താരാഷ്ട്ര വിശ്വാസി സമൂഹം നീതി, സത്യസന്ധത, വിശ്വസ്തത, സമാധാനം തുടങ്ങിയ ഗുണങ്ങളെ പിന്തുണക്കുന്നവരാണ്. എല്ലാത്തരത്തിലുമുള്ള ഭീകരതയെയും അവര്‍ അപലപിക്കുന്നു. ഭീകരതയോട് വ്യക്തമായ നിലപാടുള്ള ജംഇയ്യത്ത് രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ കഠിനമായി പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles