Current Date

Search
Close this search box.
Search
Close this search box.

ഐഎസിന് മൂന്ന് ഭൂഖണ്ഡങ്ങളില്‍ സൈന്യങ്ങളുണ്ട്: വാഷിംഗ്ടണ്‍ ടൈംസ്

ന്യൂയോര്‍ക്ക്: സിറിയയിലെയും ഇറാഖിലെയും താവളങ്ങള്‍ക്ക് പുറമെ ഐഎസിന് മൂന്ന് ഭൂഖണ്ഡങ്ങളിലായി ചുരുങ്ങിയത് ആറ് സൈന്യങ്ങളെങ്കിലുമുണ്ടെന്ന് വാഷിംഗ്ടണ്‍ ടൈംസ് റിപോര്‍ട്ട്. ആഫ്രിക്കയിലെയും മിഡിലീസ്റ്റിലെയും അഫ്ഗാനിസ്താനിലെയും ഭരണകൂടങ്ങള്‍ക്കത് ഭീഷണിയായിരിക്കും. സിറിയയിലും ഇറാഖിലും അവര്‍ കടുത്ത സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും അമേരിക്കക്ക് വരെ ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്കിപ്പോഴും ശേഷിയുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഗവേഷക സമിതി റിപോര്‍ട്ടിനെ ആസ്പദമാക്കിയാണ് വാഷിംഗ്ടണ്‍ ടൈംസ് ഇക്കാര്യം വിവരിക്കുന്നത്. ഐഎസിന്റെ ശക്തി ക്ഷയിക്കുന്നതിന് പകരം കൂടുതല്‍ വിശാലമായ വൃത്തത്തിലേക്ക് അവര്‍ വ്യാപിക്കുകയാണ് ചെയ്യുന്നതെന്നും ലിബിയ, ഈജിപ്ത്, നൈജീരിയ, സൗദി, യമന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിക്കാന്‍ അതിന് സാധിക്കുന്നുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ആറ് ഭൂഖണ്ഡങ്ങളിലെ സൈന്യങ്ങള്‍ക്ക് പുറമെ യൂറോപിലും അമേരിക്കയിലും അവര്‍ക്ക് ഘടകങ്ങളുണ്ടെന്നുള്ളത് ഐഎസിന്റെ കാര്യത്തില്‍ ശുഭപ്രതീക്ഷ നല്‍കുന്ന ഒബാമ ഭരണകൂടത്തിന്റെ റിപോര്‍ട്ടിന് വിരുദ്ധമാണെന്നും പത്രം അഭിപ്രായപ്പെട്ടു.

Related Articles