Current Date

Search
Close this search box.
Search
Close this search box.

ഐഎസിന് അണികള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്: പെന്റഗണ്‍

വാഷിംഗ്ടണ്‍: ഇറാഖിലെ മൂസില്‍ നഗരത്തില്‍ ഉപരോധിക്കപ്പെട്ടിരിക്കുന്ന ഐഎസ് നേതാക്കള്‍ക്കും പോരാളികള്‍ക്കും ഇടയിലെ ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം അബൂബക്കര്‍ ബാഗ്ദാദിയുടേതെന്ന പേരില്‍ പുറത്തുവന്നിട്ടുള്ള ശബ്ദരേഖ. സഖ്യത്തിന്റെ ആക്രമണത്തിന് മുന്നില്‍ അടിയുറച്ച് നിലകൊള്ളാന്‍ 3000നും 7500 നും ഇടക്ക് എണ്ണം വരുന്ന അണികളോട് ആഹ്വാനം ചെയ്തു കൊണ്ടുള്ളതാണ് പുതുതായി പുറത്തുവന്നിട്ടുള്ള ശബ്ദരേഖ. കഴിഞ്ഞ ഡിസംബറിന് ശേഷം ബഗ്ദാദിയുടെ പേരില്‍ ആദ്യമായി പുറത്തുവരുന്ന ശബ്ദരേഖയും ഇതാണെന്ന് വാഷിംഗ്ടണ്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ നേതൃത്വം ബഗ്ദാദിയുടെ പേരില്‍ പുറത്തുവന്നിരിക്കുന്ന ടേപിന്റ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ധൃതിപിടിച്ച് അതിന്റെ ഉള്ളടക്കം സംബന്ധിച്ച വിശകലനങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്നു. ഐഎസിന് അതിന്റെ അണികളെ നിയന്ത്രിക്കുന്നതിനും അവരുമായി ബന്ധം പുലര്‍ത്തുന്നതിനുമുള്ള ശേഷി നഷ്ടമായിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ഇറാഖിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വക്താവ് ജോണ്‍ ഡോറിയന്‍ പറഞ്ഞു. ‘നിങ്ങള്‍ പരസ്പരം പോരടിക്കരുത്’ എന്ന ബഗ്ദാദിയുടെ ആഹ്വാനം അണികള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായ നേതാവിന്റേതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബഗ്ദാദിയുടെ ടേപിലെ ഉള്ളടക്കം അമേരിക്കന്‍ നേതൃത്വം പരിശോധിക്കുന്നുണ്ടെന്ന് വൈറ്റ് ഹൈസ് വക്താവ് എറിക് ഷൂല്‍സ് പറഞ്ഞു. മൂസിലിലെ മസ്ജിദില്‍ വെച്ച് രണ്ട് വര്‍ഷം മുമ്പ് ബഗ്ദാദി ‘ഖിലാഫത്’ പ്രഖ്യാപിച്ചതിന് ശേഷം അവരുടെ നിലനില്‍ക്കാനുള്ള അവസരം തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യമാണുള്ളതെന്നും അതിന്റെ തലവന്‍ പരസ്യമായി രംഗത്ത് വരാതെ മറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles