Current Date

Search
Close this search box.
Search
Close this search box.

ഏഷ്യ വേള്‍ഡ് എം.യു.എനില്‍ പങ്കെടുക്കാന്‍ ശാന്തപുരം അല്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍

ശാന്തപുരം: ലോകസമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ഏഷ്യ വേള്‍ഡ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (എ.ഡബ്ല്യു.എം.യു.എന്‍) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍.

അല്‍ ജാമിഅ ഫാക്കല്‍റ്റി ഓഫ് ശരീഅഃ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പി. മുഹമ്മദ് റഖീബ്, ഫാക്കല്‍റ്റി ഓഫ് ഉസൂലുദ്ദീന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഹമ്മദ് അന്‍ഫാല്‍ എന്നിവര്‍ക്കാണ് ബാങ്കോക്കില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ലോക ആരോഗ്യ സംഘടന, യുനെസ്‌കോ, ഇന്ററര്‍നാഷണല്‍ മോനോറ്റോറി ഫണ്ട്, അന്താരാഷ്ട്ര തൊഴിലാളി സംഘടന തുടങ്ങി വിവിധ അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളുമായി സംവദിക്കാനുള്ള അവസരം, വിവിധ വിഷയങ്ങളിലുള്ള പേപ്പര്‍ പ്രസന്റേഷന്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ച തുടങ്ങിയവയാണ് സമ്മേളനത്തില്‍ നടക്കുക.

Related Articles