Current Date

Search
Close this search box.
Search
Close this search box.

ഏറ്റവും കൂടുതൽ അഭയാർത്ഥികളെ സ്വീകരിച്ച രാജ്യങ്ങളിൽ ഒന്ന് തുർക്കിയാണ്

ലോകത്തിൽ ഏറ്റവും കൂടുതൽ അഭയാർത്ഥികളെ സ്വീകരിച്ച രാജ്യങ്ങളിൽ ഒന്ന് തുർക്കിയാണ്. പുതിയ കണക്കനുസരിച്ചു ഏകദേശം നാല് മില്യൺ അഭയാർത്ഥികൾ ആ രാജ്യത്തുണ്ട് എന്നാണു കണക്ക്. സിറിയ ഇറാഖ് ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നാണ് അഭയാര്ഥികളിൽ അധികവും. ഉർദുഗാന്റെ വിജയം അഭ്യാർത്ഥികളിൽ അധികവും സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. തൊട്ടടുത്ത രാജ്യങ്ങൾ തികഞ്ഞ അസമാധാനത്തിലൂടെ കടന്നു പോകുന്നു എന്നതാണ് തുർക്കി നേരിടുന്ന വലിയ വിഷയം.

” എന്റെ നാട്ടിലെ നിലവിലുള്ള അവസ്ഥയാണ് എന്നെ ഇവിടെ എത്തിച്ചത്. കഴിഞ്ഞ കുറെ വര്ഷങ്ങളായി എന്റെ കുട്ടികൾ തുർക്കി സ്‌കൂളുകളിൽ സർക്കാർ സഹായത്തോടെ പഠിക്കുന്നു. മുസ്ലിം രാജ്യങ്ങളെ സഹോയരങ്ങൾ എന്ന രീതിയിൽ കാണാൻ ഉര്ദുഗാന് കഴിയും” എന്നാണു ഇറാഖുകാരനായ മുഹമ്മദ് ഹംദാൻ പറയുന്നത്.

ഈജിപ്ത്ത് സിറിയ പോലുള്ള നാടുകളിൽ നിന്നും വന്ന അഭയാര്ഥികളും ഇതേ വികാരം തന്നെ പ്രകടിപ്പിക്കുന്നു. അതെ സമയം ഉർദുഗാൻ സിറിയ വിഷയങ്ങൾ തന്റെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് പറയുന്നവരെയും അഭയാര്ഥികളിൽ കാണാം. മൊത്തത്തിൽ ഉർദുഗാന്റെ വിജയം അഭയാർത്ഥികൾക്ക് ആശ്വാസം നൽകുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ” ഈജിപ്തിൽ ഞങ്ങൾ അനുഭവിച്ചത്‌ പൂർണമായ അനീതിയായിരുന്നു. അത് തുർക്കിയിൽ തുടരില്ല എന്നാണു ഞാൻ വിശ്വസിക്കുന്നത്” എന്നാണ് ഇരുപത്തിയൊമ്പതുകാരി സനയുടെ അഭിപ്രായം.

ഉർദുഗാന്റെ എതിർ സ്ഥാനാർഥി ഒരു അഭയാർത്ഥി വിരുദ്ധ മനസ്സുള്ളയാലാണ് എന്നൊരു ചിന്ത അവർക്കിടയിൽ വ്യാപകമായിരുന്നു. പ്രതിപക്ഷം ജയിച്ചിരുന്നെങ്കിൽ തുർക്കിയിൽ നിന്നും പെട്ടെന്ന് തന്നെ പോകേണ്ടി വരുമായിരുന്നു എന്ന് വിശ്വസിക്കുന്നവരും ധാരാളം. അഭയാർഥികളുടെ ചെലവ് കണ്ടെത്തുക എന്നത് തന്നെ തുർക്കിക്കു ഒരു വലിയ വെല്ലുവിളിയാണ്‌. തുർക്കിയുടെ സാമ്പത്തിക സാമൂഹിക രംഗത്തു വമ്പിച്ച അഭയാർത്ഥി സാന്നിധ്യം ഒരു ഭീഷണി തന്നെയാണ്. പക്ഷെ അഭയാർത്ഥി വിഷയത്തിൽ മറിച്ചൊരു തീരുമാനം തുർക്കി സർക്കാർ കൈക്കൊള്ളില്ല എന്ന് തന്നെയാണ് അഭ്യര്ത്തിയാലും അന്താരാഷ്ട സമൂഹവും കണക്കാക്കുന്നത്.

Related Articles