Current Date

Search
Close this search box.
Search
Close this search box.

ഏപ്രില്‍ 16ന് തുര്‍ക്കി ജനത യൂറോപിന് ഒരു പാഠം ചൊല്ലിക്കൊടുക്കും: എര്‍ദോഗാന്‍

അങ്കാറ: ഏപ്രില്‍ 16ന് തുര്‍ക്കി ജനത യൂറോപ്യന്‍ നേതാക്കള്‍ക്ക് മറക്കാനാവാത്ത പാഠം ചൊല്ലിക്കൊടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ഏപ്രില്‍ 16നാണ് തുര്‍ക്കിയുടെ ഭരണഘടനാ ഭേദഗതിയില്‍ ജനഹിത പരിശോധന നടക്കുന്നത്. അങ്കാറയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ പ്രയാണം ആരംഭിക്കുന്നതിന് മുമ്പേ ഞങ്ങള്‍ കഫന്‍ പുടവ ധരിച്ചിട്ടുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ത്വയ്യിബ് എര്‍ദോഗാന്‍ മരിക്കുകയില്ല. ആയുസ്സ് അല്ലാഹുവിന്റെ കൈകളിലാണ്. എന്നും സ്വിസ് പാര്‍ലമെന്റിന് മുന്നില്‍ എര്‍ദോഗാനെ വധിക്കാന്‍ ആവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഉയര്‍ത്തിയ സംഭവത്തോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
മുഴുവന്‍ യൂറോപ്യന്‍ നേതാക്കളും പോപ്പിനെ ശ്രവിക്കാന്‍ വത്തിക്കാനിലേക്ക് പോയി. 54 വര്‍ഷമായി തുര്‍ക്കിക്ക് അവര്‍ അംഗത്വം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയുമോ? കുരിശു സഖ്യമാണത് എന്ന് ഞാന്‍ വളരെ വ്യക്തമായി പറയും. അതിന്നുള്ള മറുപടി ഏപ്രില്‍ 16നാണ്. എന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 16ന് നടക്കുന്ന ജനഹിത പരിശോധന അനുകൂലമാണെങ്കില്‍ തുര്‍ക്കിയുടെ ഭരണം പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറും. ഭേദഗതി പ്രകാരം തുര്‍ക്കി പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം 550ല്‍ നിന്ന് 600 ആയി ഉയരും. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം 25ല്‍ നിന്ന് 18 ആയി കുറക്കാനും ഭേദഗതി ആവശ്യപ്പെടുന്നു. രാജ്യം പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറണമെന്ന് എഴുപതുകളുടെ അവസാനത്തില്‍ ഇസ്തംബൂള്‍ മേയറായി തെരെഞ്ഞെടുക്കപ്പെട്ട കാലം മുതല്‍ താന്‍ അഭിപ്രായപ്പെടുന്നുണ്ടെന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു.

Related Articles