Current Date

Search
Close this search box.
Search
Close this search box.

ഏദനില്‍ സ്‌ഫോടനം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

സന്‍ആ: യമന്‍ സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് സെന്റര്‍ ലക്ഷ്യമാക്കി നടന്ന ചാവേര്‍ ആക്രമണത്തില്‍ അമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ജസീറ റിപോര്‍ട്ട്. യമന്റെ ദക്ഷിണ ഭാഗത്തുള്ള തീരദേശ നഗരമായ ഏദനിലാണ് സംഭവം. ഏദനിലെ മന്‍സൂറയിലെ ഒരു സ്‌കൂളിന് മുന്നില്‍ റിക്രൂട്ട്‌മെന്റിന് പേര് ചേര്‍ക്കുന്നതിനായി എത്തിയ ആളുകള്‍ക്കിടയിലേക്ക് ചാവേര്‍ കാറിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ഏദനിലെ മിലിറ്ററി റിക്രൂട്ട്‌മെന്റ് സെന്റര്‍ ലക്ഷ്യമാക്കി ഐഎസ് പോരാളി നടത്തിയ ചാവേര്‍ ഓപറേഷനില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ യമന്‍ നിരവധി യമന്‍ സൈനികരുടെയും ജനകീയ പ്രതിരോധ പോരാളികളുടെയും മരണത്തിന് കാരണമായ പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. യമന്റെ തലസ്ഥാനമായ സന്‍ആ 2014 സെപ്റ്റംബറില്‍ ഹൂഥികളും മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ സൈനികരും പിടിച്ചെടുത്തതിന് ശേഷം യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി താല്‍ക്കാലിക തലസ്ഥാനമായി സ്വീകരിച്ചിരിക്കുന്ന നഗരമാണ് ഏദന്‍. അതുകൊണ്ട് പ്രതീകാത്മക ആക്രമണമാണിതെന്ന് അല്‍ജസീറ വിലയിരുത്തുന്നു. 2015ലാണ് അറബ് സഖ്യത്തിന്റെ പിന്തുണയോടെ യമന്‍ സൈന്യം ഏദന്‍ വീണ്ടെടുത്തത്.

Related Articles