Current Date

Search
Close this search box.
Search
Close this search box.

ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ റിപോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഏകസിവില്‍ കോഡ് നടപ്പാക്കുന്ന വിഷയം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷനോട് ആവശ്യപ്പെട്ടു. നിയമ പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കമ്മീഷനോട് ആദ്യമായിട്ടാണ് വിവാദ വിഷയമായ ഏകസിവില്‍ കോഡ് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നതെന്നും ‘എകണോമിക് ടൈംസ്’ റിപോര്‍ട്ട് വ്യക്തമാക്കി.
വ്യക്തി നിയമങ്ങളുടെ ഏകീകരണമാണ് ഏകസിവില്‍ കോഡ് കൊണ്ടുദ്ദേശിക്കുന്നത്. നിലവില്‍ മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും വെവ്വേറെ വ്യക്തി നിയമങ്ങളാണുള്ളത്. സ്വത്തവകാശം, വിവാഹം, വിവാഹമോചനം, അനന്തരാവകാശം പോലുള്ള കാര്യങ്ങളാണ് വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരിക. അതുസംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് സമര്‍പിക്കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബല്‍ബീര്‍ സിംഗ് ചൗഹാന്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പിക്കുമെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles