Current Date

Search
Close this search box.
Search
Close this search box.

ഏകസിവില്‍ കോഡും ഐ.എസും സമൂഹത്തിനാപത്ത്: ഓസ്‌ഫോജന

പട്ടിക്കാട്: ആര്‍.എസ്.എസും ബി.ജെ.പിയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഏകസിവില്‍ കോഡ് വാദവും ചില മുസ്‌ലിം നാമധാരികളെ ഉപയോഗപ്പെടുത്തി സയണിസ്റ്റ് മേധാവികള്‍ രൂപം കൊടുത്ത  ഐ.എസും സമൂഹത്തെ കാര്‍ന്നുതിന്നുന്ന ദുര്‍ഭൂതങ്ങളാണെന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഓസ്‌ഫോജന യോഗം വിലയിരുത്തി.  ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹം ഒഴിഞ്ഞു നില്‍ക്കണമെന്നും അത്തരക്കാരെ ഒരുനിലയിലും സഹായിക്കരുതെന്നും യോഗം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. നാാദാപുരത്ത് നടന്ന നസീറുദ്ധീന്‍ കൊലപാതകത്തിലും മഹല്ലുകളില്‍ അന്യായമായി സംഘര്‍ഷം സൃഷ്ടിച്ച് അസമാധാനമുണ്ടാക്കുന്ന വിഭാഗങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങളിലും യോഗം ശക്തിയായി പ്രധിഷേധിക്കുകയും മരണപ്പെട്ടവര്‍ക്കും മര്‍ദ്ധിത വിഭാഗത്തിന്റെ രോഗശമനത്തിനും തങ്ങള്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു. യോഗം സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി സ്വാഗതം, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹസന്‍ ഫൈസി എറണാകുളം, ടി.പി ഇപ്പമുസ്‌ലിയാര്‍, നസ്വീര്‍ ഖാന്‍ ഫൈസി തിരുവനന്തപുരം, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി,  സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, കെ അബദുല്‍ഖാദര്‍ ഫൈസി കുന്നുംപുറം, അലി ഫൈസി പാവണ്ണ, കെ. ഉണ്ണീന്‍ ഫൈസി, അസ്ഗറലി ഫൈസി, റഷീദ് ഫൈസി നാട്ടുകല്‍ സംബന്ധിച്ചു.

Related Articles