Current Date

Search
Close this search box.
Search
Close this search box.

എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ഇന്റര്‍കോണ്‍ നാളെ

തൃശ്ശൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ഇന്റര്‍കോണ്‍ നാളെ ഉച്ചക്ക് 2.30 മുതല്‍ രാത്രി 8 മണി വരെ തൃശൂര്‍ എം.ഐ.സിയില്‍ നടക്കും. ഇഹ്‌സാന്‍ എന്ന വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുക്കും. ഡൈനാമിക് ലീഡര്‍ഷിപ്പ്, ഡോക്യുമെന്റേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം ചുഴലി ക്ലാസെടുക്കും. ഡെലിഗേറ്റ്‌സ് പാര്‍ലമെന്റ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി നിയന്ത്രിക്കും. മേഖലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിംഗ് സെക്രട്ടറി, ക്ലസ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ പ്രധിനിധികളായിരിക്കും. എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി ദുബൈ, തൃശൂര്‍ ജില്ലാ യു.എ.ഇ കമ്മിറ്റി സെക്രട്ടറി ടി.എം അഷ്‌റഫ് ഷാര്‍ജ തുടങ്ങി ഗള്‍ഫ് പ്രധിനിധികള്‍ പാര്‍ലമെന്റിനെ അബിസംബോധന ചെയ്യും.

Related Articles