Current Date

Search
Close this search box.
Search
Close this search box.

എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

കാസര്‍കോട്: ഇത്തവണ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയിച്ച വിദ്യാര്‍ത്ഥികളെ എസ്.ഐ.ഒ, ജി.ഐ.ഒ കാസര്‍കോട് സംയുക്ത ജില്ലാ സമിതികളുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം റമീസ് വേളം മുഖ്യ പ്രഭാഷണം നടത്തി.  നാല്‍പ്പതിലധികം എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാസമ്മേളനത്തോടനുബന്ധിച്ച് എസ്.ഐ.ഒ നടത്തിയ ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് റാഷിദ് മുഹ്‌യുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് മുര്‍ഷിദ പടന്ന സ്വാഗതവും എസ്.ഐ.ഒ കാമ്പസ് സെക്രട്ടറി ഇഅ്‌സാസുള്ള നന്ദിയും പറഞ്ഞു. ജില്ലാ ആക്ടിംഗ് സെക്രട്ടറി വാജിദ് എന്‍.എം, ഓര്‍ഗനൈസിംഗ് സെക്രട്ടറി റാസിഖ് മഞ്ചേശ്വര്‍, ജില്ലാ സമിതി അംഗങ്ങളായ ഫൈസാന്‍ അലി, ഷിബിലി പള്ളിപുഴ, ജി.ഐ.ഒ ജില്ലാ സെക്രട്ടറി സല്‍മ, ജോ.സെക്രട്ടറി മുഹ്‌സിന പി.സി, കാമ്പസ് സെക്രട്ടറി ഷബ്‌നം ബഷീര്‍, പി.ആര്‍ സെക്രട്ടറി സുമൈല എന്നിവര്‍ സംബന്ധിച്ചു.

Related Articles