Current Date

Search
Close this search box.
Search
Close this search box.

എര്‍ദോഗാന് ലോക നേതാക്കളുടെ അഭിനന്ദനം

അങ്കാറ: തുര്‍ക്കിയിലെ ഭരണം പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നതിന് ജനങ്ങളുടെ അംഗീകാരം. 51.18 ശതമാനം വോട്ടര്‍മാര്‍ ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തിയപ്പോള്‍ 48.59 ശതമാനം വോട്ടര്‍മാരാണ് പ്രതികൂലിച്ചത്. ജനഹിത പരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഭേദഗതിക്ക് ചുക്കാന്‍ പിടിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന് ലോക നേതാക്കളും രാഷ്ട്രീയ കക്ഷികളും അഭിനന്ദനം അറിയിച്ചു.
എര്‍ദോഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ജനതയുടെ വിശ്വാസമാണ് ഈ ഫലം തെളിയിക്കുന്നതെന്ന് ടെലിഫോണിലൂടെ അഭിനന്ദനം അറിയിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ പുരോഗതി പ്രാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍, ഹമാസ് നേതാവ് ഇസ്സത്ത് രിശ്ഖ്, അദര്‍ബീജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലീഫ്, ജിബൂത്തി പ്രസിഡന്റ് ഇസ്മാഈല്‍ ഉമര്‍ ഗുല്ല, തുനീഷ്യയിലെ അന്നഹ്ദ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാശിദുല്‍ ഗന്നൂശി തുടങ്ങിയവരും ടെലിഫോണിലൂടെ എര്‍ദോഗാനെ അഭിനന്ദനം അറിയിച്ചു.

Related Articles