Current Date

Search
Close this search box.
Search
Close this search box.

എര്‍ദോഗാന് ട്രംപിന്റെ പ്രശംസ

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയില്‍ എര്‍ദോഗാന്റെ നേതൃത്വത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എര്‍ദോഗാന്‍ തന്റെ സുഹൃത്തായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രാഷ്ട്രങ്ങളെന്ന നിലയില്‍ വളരെ അടുത്ത സുഹൃത് ബന്ധമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. അത് മുമ്പത്തേതിനേക്കാള്‍ ശക്തിപ്പെട്ടിരിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞങ്ങള്‍ക്കിടയിലുളള വ്യക്തിബന്ധത്തിന് അതില്‍ വലിയ പങ്കുണ്ടെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
വളരെയധികം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പ്രദേശത്തെയാണ് എര്‍ദോഗാന്‍ നയിക്കുന്നത്. അതില്‍ വളരെ ശക്തമായ കാല്‍വെപ്പുകള്‍ നടത്തി വളരെ നല്ല ഫലങ്ങളും അദ്ദേഹം കാഴ്ചവെക്കുന്നുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചതനേക്കാള്‍ 15 മിനുറ്റ് അധികം നീണ്ടുവെന്നാണ് റിപോര്‍ട്ട്.
2016ല്‍ തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്കായി ശ്രമിച്ച ഗുലന്‍ പാര്‍ട്ടിയുടെ നേതാവ് ഫതഹുള്ള ഗുലനെ വിട്ടുകിട്ടണമെന്ന അങ്കാറയുടെ ആവശ്യവും ഖുര്‍ദുകളുടെ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിനുള്ള അമേരിക്കയുടെ സായുധസഹായവും പ്രധാന ചര്‍ച്ചാവിഷയങ്ങളായിരുന്നു. പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് ആയുധം നല്‍കുന്നത് അപകടകരമാണെന്നും അതിന്റെ വിപത്ത് തുര്‍ക്കിക്ക് മാത്രമല്ല യു.എസിനെയും ഭീകരതക്കെതിരെ പോരാടുന്ന മറ്റുരാഷ്ട്രങ്ങളെയും ബാധിക്കുമെന്നും ബുധനാഴ്ച എര്‍ദോഗാന്‍ സൂചിപ്പിച്ചിരുന്നു. റഷ്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം തുര്‍ക്കി വാങ്ങിയതുമായ ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷം ലഘൂകരിക്കലായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ധേശ്യം.

Related Articles