Current Date

Search
Close this search box.
Search
Close this search box.

എര്‍ദോഗാന് കൂടുതല്‍ അധികാരം നല്‍കികൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

അങ്കാറ: പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന് കൂടുതല്‍ അധികാരം നല്‍കികൊണ്ടുള്ള പുതിയ കരട് ഭരണഘടനാ ഭേദഗതി തുര്‍ക്കിഷ് പാര്‍ലമെന്റ് അംഗീകരിച്ചു. ഒമ്പത് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ച്ച നടന്ന വോട്ടെടുപ്പിനെ ഭരണപാര്‍ട്ടിയായ എ.കെ പാര്‍ട്ടിയുടെയും, വലതുപക്ഷ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയുടെയും അംഗങ്ങള്‍ പിന്തുണച്ചു. മാറ്റങ്ങളുടെ ഭാഗമായി, പ്രധാനമന്ത്രി പദവി ഇല്ലാതാകും. അതേ സമയം മുഴുവന്‍ എക്‌സിക്യൂട്ടിവ് അധികാരവും പ്രസിഡന്റിലും, വൈസ് പ്രസിഡന്റിലും കേന്ദ്രീകരിക്കപ്പെടും. 17 മണിക്കൂര്‍ നീണ്ടു നിന്ന മാരത്തണ്‍ സെഷനിലൂടെയാണ് കരട് ഭേദഗതിക്ക് കമ്മീഷന്‍ അംഗീകാരം നല്‍കിയത്. ഭേദഗതിയുടെ ഭാഗമായി പ്രസിഡന്റിന് പാര്‍ട്ടി അംഗത്വമെടുക്കുന്നതിന് ഇനി മുതല്‍ തടസ്സങ്ങളൊന്നുമുണ്ടാകില്ല. പാര്‍ലമെന്റംഗങ്ങളുടെ എണ്ണം 550-ല്‍ നിന്ന് 600 ആയി ഉയരും. നാല് വര്‍ഷത്തിന് പകരം ഇനി മുതല്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴായിരിക്കും പൊതുതെരഞ്ഞെടുപ്പുകള്‍ നടക്കുക. ഇതുപ്രകാരം 2019 നവംബര്‍ 3-നായിരിക്കും അടുത്ത പാര്‍ലമെന്റി, പ്രസിഡന്‍ഷ്യന്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുക. അതേസമയം എര്‍ദോഗാന്‍ കൂടുതല്‍ അധികാരം വകവെച്ച് നല്‍കുന്ന ഭേദഗതിക്കെതിരെ വിമര്‍ശകര്‍ രംഗത്ത് വന്നുകഴിഞ്ഞു.

Related Articles