Current Date

Search
Close this search box.
Search
Close this search box.

എന്റെ അവധി നിശ്ചയിക്കുന്നത് അല്ലാഹുവാണ്: എര്‍ദോഗാന്‍

ഇസ്തംബൂള്‍: തന്റെ അവധി നീട്ടാനോ അവസാനിപ്പിക്കാനോ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കും അധികാരമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. സ്വിറ്റ്‌സ്വര്‍ലാന്‍ഡില്‍ പി.കെ.കെ അനുയായികള്‍ നടത്തിയ എര്‍ദോഗാനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാര്‍ഗത്തിലുള്ള പ്രയാണത്തിന് ഞങ്ങള്‍ തുടക്കമിട്ടു കഴിഞ്ഞു, അത് തുടരുകയും ചെയ്യും. ഏപ്രില്‍ 16ന് നടക്കുന്ന ഭരണഘടനാ ഭേദഗതിയിലുള്ള ജനഹിത പരിശോധനക്കെതിരെ പൗരന്‍മാരെ തിരിച്ചുവിടാന്‍ ഭീകരസംഘടനകള്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ഗൂഢാലോചനകളെയും പദ്ധതികളെയും കുറിച്ച് തുര്‍ക്കി ജനതക്ക് നല്ല ധാരണയുണ്ട്. തുര്‍ക്കിക്കെതിരെ ഭീകരസംഘടനകളെല്ലാം എങ്ങനെ ഒന്നിച്ചുവെന്നത് നിങ്ങള്‍ കണ്ടു. ഗുലന്റെ അനുയായികളെ പോലെ പി.കെ.കെ നേതാക്കളും ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് നിങ്ങളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിന് അവര്‍ക്ക് വൈദേശിക ശക്തികളുടെ പിന്തുണയുമുണ്ട്. എന്ന് എര്‍ദോഗാന്‍ പറഞ്ഞു.
യൂറോപിന്റെ ഇരട്ടത്താപ്പിനെയും ഇസ്തംബൂളില്‍ നടന്ന ഒരു പരിപാടിയില്‍ എര്‍ദോഗാന്‍ രൂക്ഷമായി വിമര്‍ശിച്ചു. തെരെഞ്ഞെടുപ്പിലെ ഏതാനും വോട്ടുകള്‍ മുന്നില്‍ കണ്ട് നിങ്ങള്‍ (യൂറോപ്യന്‍മാര്‍) ചവിട്ടിത്തേച്ച മൂല്യങ്ങള്‍ നാളെ നിങ്ങള്‍ക്ക് ആവശ്യമായി വരുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. എര്‍ദോഗാനെ വധിക്കാന്‍ ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രകടനം നടത്താന്‍ പി.കെ.കെക്ക് അനുമതി നല്‍കിയതിലുള്ള പ്രതിഷേധം തുര്‍ക്കി സ്വിസ്വ് സര്‍ക്കാറിനെ അറിയിച്ചു.

Related Articles