Current Date

Search
Close this search box.
Search
Close this search box.

എംബസി മാറിയെന്നു കരുതി ഫലസ്തീന്റെ തലസ്ഥാനം മാറില്ല: ഉര്‍ദുഗാന്‍

അങ്കാറ: ഫലസ്തീന്റെ തലസ്ഥാനം ജറൂസലേം തന്നെയാണെന്നും യു.എസിന്റെ എംബസി മാറ്റിയെന്ന് കരുതി യാഥാര്‍ത്ഥ്യം മാറില്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്.

‘ജറൂസലേം ഫലസ്തീന്റെ തലസ്ഥാനമാണെന്ന്’ എല്ലാവര്‍ക്കും വ്യക്തമായി അറിയുന്ന ഒന്നാണ്, നിങ്ങള്‍ക്കും അക്കാര്യമറിയാം, എന്നാല്‍ താങ്കള്‍ തള്ളിപ്പറഞ്ഞതു കൊണ്ട് അതില്ലാതാകുന്നില്ല. യാഥാര്‍ത്ഥ്യം മാറില്ല”.ട്രംപിനോടെന്ന രീതിയില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്തംബൂളില്‍ സമാപിച്ച ഒ.ഐ.സി യോഗത്തില്‍ ഇക്കാര്യം ഉര്‍ദുഗാന്‍ അംഗരാജ്യങ്ങളോട് ഊന്നിപ്പറഞ്ഞിരുന്നു. ഇസ്രായേല്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞും ഫലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ചും ഒ.ഐ.സി യോഗത്തില്‍ മുപ്പതോളം പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.

 

Related Articles