Current Date

Search
Close this search box.
Search
Close this search box.

എംബസി ഖുദ്‌സിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമില്ല: വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: ഇസ്രയേലിലെ അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വൈറ്റ്ഹൗസ്. അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് മാറ്റുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് വിവിധ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസിന്റെ വിശദീകരണം. എംബസി ഖുദ്‌സിലേക്ക് മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ ഏറ്റവും പ്രാഥമിക ഘട്ടത്തിലാണ് അമേരിക്കയുള്ളതെന്നും അതില്‍ തീരുമാനങ്ങളൊന്നും ഇതുവരെ ആയിട്ടില്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്നും ഖുദ്‌സിലേക്ക് മാറ്റുന്നത് സംബന്ദിച്ച് അമേരിക്കന്‍ നേതൃത്വവുമായി സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ ഗൗരവത്തോടെയാണ് അതിനെ പരിഗണിക്കുന്നതെന്നും ഖുദ്‌സ് നഗരസഭാ മേധാവി നീര്‍ ബറകാത് പറഞ്ഞു. ഇസ്രയേല്‍ സൈനിക റേഡിയോയിലൂടെയാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത്.

Related Articles