Current Date

Search
Close this search box.
Search
Close this search box.

ഉല്‍പ്പന്നങ്ങളില്‍ യഥാര്‍ത്ഥ ഉല്‍പ്പാദന സ്ഥലം രേഖപ്പെടുത്തണമെന്ന് ഇസ്രായേലിനോട് ഫ്രാന്‍സ്

തെല്‍അവീവ്: അധിനിവിഷ്ഠ ഫലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങളില്‍ കൃത്യമായ ഉല്‍പ്പാദന സ്ഥലം രേഖപ്പെടുത്തണമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ‘ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാന്‍ വേണ്ടിയാണ്’ ഇതെന്നാണ് 2015 നവംബറിലെ യൂറോപ്യന്‍ കമ്മീഷന്‍ മര്‍ഗനിര്‍ദ്ദേശകരേഖയില്‍ പറയുന്നത്. കേവലം ‘ഇസ്രായേല്‍ ഉല്‍പ്പന്നം’ എന്ന് രേഖപ്പെടുത്താതെ, ഏത് പ്രദേശത്ത് നിന്നാണ് ഉല്‍പ്പന്നം വരുന്നത് എന്ന കൃത്യമായ വിവരം നിര്‍ബന്ധമായും രേഖപ്പെടുത്തണം എന്ന് അനുശാസിക്കുന്നതാണ് പുതിയ നിര്‍ദ്ദേശം. വെസ്റ്റ് ബാങ്കില്‍ നിന്നോ കിഴക്കന്‍ ജറൂസലേമില്‍ നിന്നോ ഉള്ള ഫലസ്തീന്‍ ഉല്‍പ്പന്നങ്ങളാണെന്ന് കരുതി ജൂതകുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപഭോക്താക്കള്‍ വഞ്ചിതരാകുന്ന സാഹചര്യം തടയുക എന്ന ഉദ്ദേശമാണ് പുതിയ നിര്‍ദ്ദേശത്തിന് പിന്നിലെന്ന് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം ഫ്രാന്‍സിന്റെ നടപടിയില്‍ ഇസ്രായേല്‍ അതൃപ്തി അറിയിച്ചു. ഫ്രാന്‍സിന്റേത് ഇരട്ടത്താപ്പാണെന്നും മൗലികവാദികള്‍ക്കും, ഇസ്രായേലിനെതിരെയുള്ള ബഹിഷ്ണകരണ പ്രസ്ഥാനത്തിനും അനുകൂലമായ നടപടിയാണ് ഫ്രാന്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഇസ്രായേല്‍ വിദേശകാര്യ വക്താവ് ഇമ്മാനുവല്‍ നഹ്‌ഷോണ്‍ പറഞ്ഞു.

Related Articles