Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്‍ മെസ്സിക്കെതിരെ കളത്തിലിറങ്ങുന്നു

ഇസ്തംബൂള്‍: തുര്‍ക്കിയുടെ തീരദേശ പ്രവിശ്യയായ അന്‍ദാലിയയില്‍ നടക്കുന്ന ചാരിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ പ്രമുഖ ഫുട്‌ബോള്‍ കളിക്കാരും അന്താരാഷ്ട്ര വ്യക്തിത്വങ്ങളും കളത്തിലിറങ്ങുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ബാര്‍സലോണ താരം ലയണല്‍ മെസ്സിയും മത്സരത്തിനിറങ്ങുമെന്നും ‘തുര്‍ക് പ്രസ്’ വെബ്‌സൈറ്റിനെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. കാരുണ്യ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ശേഖരിക്കുക എന്ന ഉദ്ദേശ്യത്തോടെ അടുത്ത ശനിയാഴ്ച്ച നടക്കുന്ന മത്സരം വീക്ഷിക്കാന്‍ ഏകദേശം 33,000 കാണികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കളിയില്‍ നിന്നുള്ള വരുമാനം ആഫ്രിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് നീക്കി വെക്കുന്നതെന്ന് സംഘാടകരായ സാമുവല്‍ എറ്റൂസ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മത്സരത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധ സംഘടനയുടെ ക്ഷണം ഉര്‍ദുഗാന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അന്റാലിയ പ്രവിശ്യാ മേധാവി സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തമാക്കി. ലൂയിസ് സുവാറസ്, ഡീഗോ മറഡോണ, ഫ്രാന്‍സിസ്‌കോ ടോട്ടി തുടങ്ങിയ പ്രമുഖ കളിക്കാരും മത്സരത്തിലുണ്ടാകുമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles