Current Date

Search
Close this search box.
Search
Close this search box.

ഉപരോധത്തിന്റെ ഫലങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രതിനിധി സംഘം ഖത്തറില്‍

ദോഹ: കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ ഖത്തറിന് മേല്‍ നാല് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തിന്റെ ഫലങ്ങള്‍ മനസ്സിലാക്കാന്‍ ബ്രിട്ടീഷ് എം.പി ഗ്രഹാം മോറിസിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ദോഹയില്‍ ഇറങ്ങി. ഉപരോധത്തിന്റെ ഇരകളുമായി, പ്രത്യേകിച്ചും ശിഥിലമാക്കപ്പെട്ട കുടുംബങ്ങള്‍, ഇടക്ക് വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്ന വിദ്യാര്‍ഥികള്‍, ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതില്‍ നിന്ന് തടയപ്പെട്ടവര്‍ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച്ചകള്‍ നടത്തും. അപ്രകാരം ഉപരോധത്തിന്റെ ദോഷം ഏല്‍ക്കേണ്ടി വന്ന വ്യത്യസ്ത സാമ്പത്തിക മേഖലകളിലും അവര്‍ സന്ദര്‍ശനങ്ങള്‍ നടത്തും. ഉപരോധത്തിന്റെ ഫലങ്ങള്‍ അറിയാന്‍ ഖത്തര്‍ ഭരണകൂടത്തിലെ പ്രമുഖരുമായും സംഘം കൂടിക്കാഴ്ച്ചകള്‍ നടത്തും. തുടര്‍ന്ന് തയ്യാറാക്കുന്ന റിപോര്‍ട്ട് ബ്രിട്ടീഷ് പാര്‍ലമെന്റിന് സമര്‍പിക്കുമെന്നും അല്‍ജസീറ റിപോര്‍ട്ട് വിവരിച്ചു.
ഉപരോധത്തിന്റെ ഫലങ്ങള്‍ പഠിക്കാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതിനിധി സംഘം കഴിഞ്ഞ ജൂണില്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കൗണ്‍സില്‍ ഉദ്യോഗസ്ഥരുമായും ഉപരോധത്തിന്റെ പ്രധാന ഇരകളുമായും സംഘം കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു.

Related Articles