Current Date

Search
Close this search box.
Search
Close this search box.

ഉപരോധക്കാരുടെ ആവശ്യങ്ങള്‍ പഠിച്ചിട്ട് പ്രതികരിക്കും: ഖത്തര്‍

ദോഹ: തങ്ങള്‍ക്ക് മേല്‍ ഉപരോധം പ്രഖ്യാപിച്ച രാഷ്ട്രങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം അതിനോടുള്ള പ്രതികരണം കുവൈത്തിന് കൈമാറുമെന്ന് ഖത്തര്‍ ഭരണകൂടം വ്യക്തമാക്കി. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഖത്തര്‍ നന്ദി അറിയിക്കുകയും ചെയ്തു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അഹ്മദ് സബാഹ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, അബൂദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് എന്നിവരുമായി ടെലിഫോണ്‍ സംഭാഷങ്ങള്‍ നടത്തി പ്രതിസന്ധിയിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസം കുവൈത്ത് അമീര്‍ മുഖാന്തിരം ഖത്തറിന് കൈമാറിയിരുന്നു. ഇറാനുമായുള്ള ബന്ധം വെട്ടിചുരുക്കുക, അല്‍ജസീറ അടച്ചുപൂട്ടുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം ഉടന്‍ അടച്ചുപൂട്ടുക തുടങ്ങിയ 13 ഇന ആവശ്യങ്ങളാണ് ഖത്തറിന് മുമ്പില്‍ വെച്ചിട്ടുള്ളത്. പ്രസ്തുത ആവശ്യങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles